കാമദേവനും രതീദേവിയും
മുടിയിഴകളിൽനിന്ന് വെള്ളം ഇറ്റു വിഴുന്നുണ്ട്.
കഴുത്തിൽ ഞാൻ കെട്ടിയ താലിയുണ്ട്.
ചുരുദാർ ആണ് വേഷം.
ഞാനാ മുഖത്തേക്ക് നോക്കി.
ഞാൻ നോക്കുന്നത് കണ്ട് നാണത്തോടെ താഴേക്കു നോക്കി നില്കുവാണവൾ..
:നീ എന്ത് നോക്കി നിൽക്കുവാടാ..
അവളെ അകത്തോട്ടു വിട്..
അമ്മയാണ്.
ഞാൻ ഒന്ന് ഇളിച്ചു കാണിച്ചു.
അമ്മ പിന്നേം സംസാരിക്കാൻ തുടങ്ങി. കൈ എടുത്ത് മാറ്റി എന്നെ ഒന്ന് നോക്കി.
അകത്തേക്കു കേറാൻ തുടങ്ങിയപ്പോൾ ഞാൻ അവളുടെ ഇടുപ്പിൽ ഒരു ഞെക്ക് കൊടുത്തു.
അഹ്.. അമ്മേ… ഗൗരി അലറി.
പിന്നെയാണ് കുറച്ചുറക്കെയാണെന്ന് അവൾക്കും മനസിലായെ..
ഇച്ചിരി കടുത്തുപോയി എന്ന് പിന്നെയാണ് എനിക്ക് മനസ്സിലായെ..
എന്താ മോളെ.. എന്താ പറ്റിയെ…?
ചെറിയമ്മയാണ്. എന്നെ സൂക്ഷിച്ചു നോക്കുന്നുമുണ്ട്
:എന്റെ കാല് കൊണ്ടതാ…
ഞാൻ അവളെ നോക്കി.
പാവത്തിന്റെ കണ്ണ് നിറഞ്ഞു !!
എടാ നീ എന്റെ മോളെ ഉപദ്രവിക്കാനാണ് കെട്ടിക്കൊണ്ടുവന്നതെങ്കിൽ.. നിന്നെ ഈ വീട്ടിൽനിന്ന് ഇറക്കിവിടും.
അമ്മ കലിപ്പിച്ചു.
അമ്മക്ക് അറിയില്ലലോ എല്ലാം കോമ്പ്ലിമെന്റ് ആയെന്ന്.
ഓ..പിന്നെ നിങ്ങളും നിങ്ങടെ ഒരു മരുമോളും..
ഞാൻ പുച്ഛിച്ചു തള്ളി.
എന്താടാ നിനക്ക് ഒരു പുച്ഛം.
ഇവളും എന്റെ മോളാ ..
അവളെ കെട്ടിപിടിച്ചോണ്ടാണ് അമ്മ അത് പറഞ്ഞത്.
ഞാൻ കണ്ണുകൊണ്ട് മുകളിലേക്ക് വരണമെന്ന് അവളോട് പറഞ്ഞിട്ട് ഞാൻ റൂമിലേക്ക് പോയി.