കാമദേവനും രതീദേവിയും
രതീദേവി – റൂമിൽ കേറി ഡോർ അടച്ചു ഡ്രസ്സ് ചേഞ്ച്ചെയ്യാൻ തുടങ്ങി.
ഗൗരിയോട് ഫ്രണ്ട്സ് പറഞ്ഞു..
നിന്റെ ചെറുക്കനെ കാണാൻ എന്നാ ലുക്കാടി ഗൗരി… ഓ.. ആ ബോഡി യൊക്കെ കണ്ടോ..
നീ എന്തിനാ എന്റെ ചെറുക്കന്റെ ദേഹത്തൊക്കെ തൊട്ടേ ? അത് വേണ്ട കേട്ടോ. . തല ഞാൻ അടിച്ചു പൊളിക്കും…
ഗൗരി തമാശയിൽ അവളുടെ ഇഷ്ടക്കേട് പറഞ്ഞു.
ഓ.. അവളുടെ ഒരു കെട്ടിയോൻ.
നിന്നെ കുറ്റം പറയാൻ പറ്റില്ല..
അവനെ കണ്ടാൽ ആരായാലും ഒന്ന് പ്രേമിച്ചു പോകും..
നേരത്തെ ഞാൻ കണ്ടായിരുന്നെങ്കിൽ ഞാനവനെ റാഞ്ചിയേനെ..!!
അവനെ വേറെ ആരേലും കൊണ്ട് പോകാതെ നോക്കിക്കോ മോളെ..!!
അത് കേട്ട് ഗൗരവനാട്യത്തിൽ ഗൗരി പറഞ്ഞു..
നീയൊക്കെ എന്റെ കൈയിൽനിന്ന് മേടിക്കും. അങ്ങനെ ആർക്കും കൊടുക്കാനല്ല ഇത്രേം നാൾ അവനെ എന്റെ മനസ്സിൽ കൊണ്ട്നടന്നെ..
കല്യാണം ഉറപ്പിച്ചപ്പോ.. ഞാൻ വിളിക്കാത്ത ദൈവങ്ങളില്ല..
എന്നെ കെട്ടാൻ നിന്നവൻ അവന്റെ കാമുകിയുടെ കൂടെ പോയി എന്ന് അറിഞ്ഞപ്പോൾ എനിക്ക് എന്തെന്നില്ലാത്ത സന്തോഷമായിരുന്നു.
അപ്പോൾ സന്ദീപിന്റെ അമ്മ വന്ന് പറഞ്ഞത്.. മോള് വിഷമിക്കേണ്ട.. ഈ കല്യാണം പറഞ്ഞ സമയത്ത് തന്നെ നടക്കുമെന്ന്.
അപ്പോ പിന്നേം സങ്കടമായി.
പിന്നീട് അവനാണ് വരൻ എന്നറിഞ്ഞപ്പോൾ ഈ ലോകം കീഴടക്കിയ സന്തോഷമായിരുന്നു എനിക്ക്.