‘എന്നാൽ’ -( സ്വരം തഴ്ത്തി പതിയെ ) ‘എടാ,’ – ‘ഞാൻ പറയുന്നു ജ്വാലയ്ക്കിന്ന് പുറത്തിറങ്ങണം.’
‘ങേ? എടാ എന്നോ?’
‘എന്താ?’
‘നിന്നെക്കാൾ എനിക്ക് എത്രവയസ് മൂപ്പുണ്ടെന്നറിയാമോ?’
‘പ്രായത്തിൽ മാത്രമേ മൂപ്പുള്ളു, ഇപ്പോഴും പിള്ളേരുകളിയല്ലേ?’
‘പിന്നെ.. ഞാൻ ഏതായാലും ഇത് സതീശനോട് ഒന്ന് പറയുന്നുണ്ട്, മകൾ എന്നെ കയറി എടാ എന്നു വിളിച്ചത്.’
‘അയ്യോ പറയല്ലേ അങ്കിൾ … ഞാൻ ഇഷ്ടം കൊണ്ട് വിളിച്ചതല്ലേ? അച്ഛൻ അറിഞ്ഞാൽ നല്ലത് കിട്ടും.’ അവൾ പെട്ടെന്ന് സീരിയസ് ആയി.
‘ഹും, ഞാനൊന്ന് ആലോചിക്കട്ടെ?’
‘ഈ മനുഷ്യരോട് ഒരു തമാശ പോലും പറയാൻ മേലല്ലോ? അങ്കിൾ എനിക്ക് വിശക്കുന്നു?’
‘നിന്റെ ആ ഹൈമാവതി ഒന്നും ഉണ്ടാക്കി തന്നില്ലേ?’
‘എന്ത് ? ഇവിടുത്തെ റവ ദോശയും, ഉപ്പിടുമോ? എനിക്കൊന്നും വേണ്ടെ. .. .. എനിക്ക് നല്ല.. ങാ ചിക്കൻ കഴിക്കാനാണ് തോന്നുന്നത്?’
‘നീ എന്റെ കാശ് മുടിപ്പിക്കാൻ തന്നെ തീരുമാനിച്ചിരിക്കുകയാണല്ലേ?’
‘അയ്യോ എന്നാൽ വേണ്ട,’ … ‘അല്ല അങ്കിൾ കാശ് ഞാൻ മുടക്കിക്കോളാം, പൈസാ വന്നു..’
‘എങ്കിൽ എന്റെ ആയിരം എപ്പോൾ തരും.’
‘അതും തരാം.’
‘പൈസാ വന്നില്ലേ കൂട്ടുകാരി വരുമ്പോൾ എന്തെങ്കിലും വാങ്ങിക്കൊണ്ട് വരാൻ പറഞ്ഞാൽ പോരെ? മാത്രവുമല്ല ഈ പനി പിടിച്ച് ഇരിക്കുമ്പോൾ നീ ഒന്നും കഴിക്കാൻ പോകുന്നില്ല, ഈ ആർത്തി മാത്രമേ കാണൂ..’
‘അതൊന്നും പറഞ്ഞാൽ പറ്റില്ല.. പറ്റില്ലാ എന്നു പറഞ്ഞാൽ പറ്റില്ല.’
‘നീ എന്റെ പണി കളയുമോ? ഇപ്പോൾ തന്നെ ‘കൂടൊള്ളോര്’ ‘മാത്താടാൻ’ തുടങ്ങി നിനക്കെന്താ ഒരു ചുറ്റിക്കളി’ എന്ന്.
‘ഇതൊക്കെ എന്ത് ചുറ്റിക്കളി, അങ്കിൾ പോകാൻ പറ..’