ഇതിനിടയിൽ ഞാൻ കണക്കുകൂട്ടിയത് പോലെ ഒന്നും അല്ലാതെ ഒരു സംഭവം ഉണ്ടായി.
ജ്വാലയ്ക്ക് ചെറിയ ഒരു പനി വന്നു, ആദ്യത്തെ രണ്ട് ദിവസം ത്രോട്ട് പെയ്ൻ എന്നെല്ലാം പറഞ്ഞ് അവൾ മരുന്ന് കഴിക്കുന്നത് ഒഴിവാക്കി.
അത് അങ്ങ് കയറി പിടിച്ചു. കൂട്ടുകാരി ഏതെങ്കിലും ക്ലിനിക്കിൽ കാണിക്കാം എന്ന് പറഞ്ഞിട്ടും അവൾ ഒരു വേപ്പറൈസറും വാങ്ങി അതിൽ ഒതുങ്ങി.
അടുത്ത ദിവസം പനിക്കാൻ തുടങ്ങി. ഞാൻ ഫോൺ ചെയ്ത് അവളെ റൂമിൽ നിന്നും താഴെ വരുത്തി ക്ലിനിക്കിൽ കൊണ്ടുപോയി മരുന്നു വാങ്ങിച്ചു. അന്ന് ഒരുമാതിരി തണുപ്പുള്ള സമയവും ആണ്.
സ്വറ്റർ എല്ലാം ഇട്ടാണ് അവൾ ഇറങ്ങിയിരുന്നതും. തിരിച്ച് ക്യാന്റീനിലിരുന്ന് കാപ്പികുടുക്കുമ്പോൾ അവൾ വിറയ്ക്കുന്നതു കണ്ടു. ഞാൻ എന്റെ ജാക്കറ്റ് കൂടി അവളെ പുതപ്പിച്ചു.
എനിക്ക് സ്വറ്റർ അകത്തിട്ടതിനാൽ ജാക്കറ്റിന്റെ ആവശ്യം ഉണ്ടായിരുന്നുമില്ല. തിരിച്ച് അവളെ റൂമിൽ വിടുമ്പോൾ കൂടുകാരിയോട് മരുന്ന് കഴിപ്പിക്കണം എന്ന് ശട്ടവും കെട്ടി.
ആ സമയങ്ങളിൽ അവളോട് മകളോടെന്നപോലൊരു വാൽസല്യമാണ് തോന്നിയിരുന്നതും..
പിറ്റേന്ന് ഉച്ചയായപ്പോൾ ഫോൺ വന്നു.
‘കുഴപ്പമില്ല അങ്കിളേ രാവിലത്തത്തെ മരുന്നു കൂടി കഴിച്ചപ്പോൾ ഓക്കെയായി’
പിന്നെ തീരെ സാധാരണപോലെ ചോദിച്ചു
‘അങ്കിളെപ്പോഴാ വരുന്നേ?’
ആ ചോദ്യം കേട്ടാൽ ഞാൻ അവളുടെ കൽപ്പനകൾ കേൾക്കാൻ ബാദ്ധ്യസ്ഥനാണെന്ന് തോന്നും!!
‘ഞാൻ..’ .. ‘ഇന്ന് ഇറങ്ങണോ? നല്ല തണുപ്പുണ്ടാകും? പനി മുഴുവൻ പോകട്ടെ..’
‘ങു.ഹും..’ – ‘വേണ്ട,’ – ‘അങ്കിൾ വരണം, ഞാൻ ഇന്ന് ക്ലാസിലും പോയില്ല, തനിയെ ഇരുന്ന് മടുത്തു.’
‘ശ്ശെ അങ്ങിനെ പറഞ്ഞാൽ എങ്ങിനാ ജ്വാലേ? സതീശനറിഞ്ഞാൽ എന്നെക്കൂടി വഴക്കു പറയും.’
‘ഹും എല്ലാത്തിനും ഒരു സതീശൻ, ഈ സതീശനെ അങ്കിൾ എന്തിനാ ഇത്രയും പേടിക്കുന്നത്?’
‘അല്ല അതു പിന്നെ..’ – ‘എടീ നീ ഞാൻ പറയുന്നത് അങ്ങ് കേട്ടാൽ മതി.’