‘ആദ്യം ഒന്ന് റെസ്റ്റ് എടുക്ക്, പിന്നെ വല്ലതും കഴിക്കുകയും വേണം, എന്നിട്ടാകാം കറക്കം’ ഞാൻ കടുപ്പിച്ച് പറഞ്ഞു.
അവൾ മുഖം ചുളിച്ചെങ്കിലും, പെട്ടെന്ന് പ്രസരിപ്പ് വീണ്ടെടുത്ത് തുടർന്നു ‘ഞാനൊന്ന് കുളിക്കട്ടെ.. ഈ വേഷവും മാറണം., പിന്നെയെ അധികം മൂച്ചെടുത്താൽ ഞാൻ നല്ല കടി വച്ചു തരും’
എന്തു പറയണം എന്നറിയാതെ ഞാൻ വാപൊളിച്ച് കട്ടിലിൽ പാതി ചാരി കിടന്നു.
കണ്ണുകൾ അടയുന്നു.. നല്ല ക്ഷീണം.
‘വെറുതെ ഇങ്ങിനെ ഇരിക്കുകയാ? പോയി സോപ്പ് വാങ്ങിക്കൊണ്ട് വാ, പിന്നെ കഴിക്കാൻ കിട്ടുമോ എന്നും നോക്ക്..’ അവളുടെ സ്വരം ഉയർന്നു. മനസില്ലാ മനസോടെ ഞാൻ പുറത്തിറങ്ങി ഒരു മസാല ദോശയും, തോർത്തും, പാരച്ചൂട്ടിന്റെ എണ്ണയും വാങ്ങി വന്നു.
‘ചിക്കനൊന്നും ഇല്ലേ?’
‘വൈകിട്ട് ചിക്കൻ ടിക്കാ കിട്ടുമോ എന്ന് നോക്കാം, ഇപ്പോൾ ഇത് കേറ്റ്.. ‘ ഞാൻ കളിയാക്കി.
‘കുളിച്ചിട്ട് തിന്ന് പെണ്ണേ?’ ഞാൻ പറഞ്ഞു
‘ഓ ഈ തണുപ്പത്ത്! ഞാൻ കുളിക്കുന്നില്ല.’
‘നീയല്ലേ പറഞ്ഞത് നിനക്ക് കുളിക്കണം എന്ന്?’
‘എനിക്കിപ്പോൾ വിശക്കുന്നു, ഈ ഉഴുന്നുവട അങ്കിൾ കഴിച്ചോ’
‘നിനക്ക് വേണ്ട?’
‘ഇങ്ങിനൊരാൾ നോക്കിയിരിക്കുമ്പോൾ ഞാൻ എങ്ങിനാ ഒന്നും തരാതെ കഴിക്കുന്നത്?’
അത് കഴിക്കുന്നതിനിടയിൽ ഞാൻ വെറുതെ പറഞ്ഞു.
‘നല്ല വട’ ശേഷം അവളെ ഒന്ന് നോക്കി.
മുഖം കുനിച്ചിരുന്ന് കഴിക്കുന്ന അവൾ പതിയെ ഒന്നും മനസിലാകാത്തതുപോലെ തലയുയർത്തി എന്നെ നോക്കി.