അതെ ഇത് അതു തന്നെ, ഓരോ നിമിഷവും അവൾ ചെയ്ഞ്ചായിക്കൊണ്ടിരിക്കുകയാണ്.. എന്നാൽ അവൾ പിടിതരുന്നുമില്ല. ഒന്നുകിൽ എന്താണ് ഉള്ളിൽ എന്ന് അറിയിക്കാനുള്ള ചമ്മൽ.. അതല്ലെങ്കിൽ എന്നിൽ നിന്നും ആദ്യം പുറത്ത് വരാനുള്ള കാത്തിരിപ്പ്!!
ഞാൻ അവളുടെ മുഖത്തേയ്ക്ക് നോക്കിയെങ്കിലും ഒരു ഭാവവും മനസിലായില്ല.
എപ്പോഴോ അവൾ ഉറക്കം തൂങ്ങുന്നതായി തോന്നിയപ്പോൾ ഞാൻ ചോദിച്ചു ‘ ഉറക്കം വരുന്നുണ്ടല്ലേ?’
അതിന് മറുപടി ഒന്നും പറയാതെ എന്റെ തോളിലേയ്ക്ക് അവൾ തലചായ്ച്ച് ഉറങ്ങാൻ ആരംഭിച്ചു.
കറുത്ത മണ്ണും , മഞ്ഞും, മലനിരകളുമായി മർക്കര ഞങ്ങളെ ഉറക്കത്തിൽ നിന്നും എഴുന്നേൽപ്പിച്ചു. ബസ് നിന്നിടത്തുനിന്നും ഒരു ഓട്ടോ പിടിച്ച് ഗൈഡുകളെ ഒഴിവാക്കി മുൻകൂട്ടി കണ്ടുവച്ചിരുന്ന ഒരു ഹോട്ടലിലേയ്ക്ക് ഞങ്ങൾ പുറപ്പെട്ടു.
‘രണ്ട് മുറി എടുക്കാം അല്ലേ?’ ഞാൻ ചോദിച്ചു.
‘വേണ്ടെന്നേ, ഒരു മുറി മതി, ഞാൻ അഡ്ജസ്റ്റ് ചെയ്‌തോളാം’
‘എന്നെങ്കിലും സതീശൻ അറിഞ്ഞാൽ?…’ ഞാനത് മുഴുമിപ്പിച്ചില്ല.
‘അങ്കിളായിട്ട് പറയാതിരുന്നാൽ മതി.’ അവൾ കുസൃതിയോടെ പറഞ്ഞു.
എന്റെ ഹൃദയം വീണ്ടും പെരുമ്പറകൊട്ടാൻ തുടങ്ങി.
മാനേജർ ചോദിച്ചതും, അഡ്വാൻസ് കൊടുത്തതും ഒന്നും എനിക്ക് ഓർമ്മയിൽ വരുന്നില്ല.
ഒരു ഡബിൾ റൂമിൽ എത്തിയപ്പോഴാണ് പാതി ബോധം തിരിച്ചു വന്നത്.
ഒരു ഭാവവ്യത്യാസവും ഇല്ലാതെ അടുത്ത പരിപാടികളും, പോകേണ്ട സ്ഥലങ്ങളും അവൾ അന്വേഷിക്കുന്നുണ്ടായിരുന്നു.