ഇടയ്‌ക്കെപ്പോഴോ ബസിൽ ഇരുന്ന് അവൾ ഉറങ്ങി.. തല ഞാൻ തന്നെ പിടിച്ച് എന്റെ തോളത്ത് ചേർത്ത് വച്ചു. ആദ്യം മണ്ഡ്യയിൽ ഞങ്ങൾ ഇറങ്ങി.. ഭക്ഷണം കഴിച്ചു. അവൾ ടോയ്‌ലെറ്റിൽ പോകാൻ നേരം ബാഗിന് കാവലായി ഞാൻ നിന്നു.
അടുത്ത ബസ് കുശാൽനഗർ കിട്ടി.. പോകുന്ന വഴി ഞാൻ പറഞ്ഞു..
‘മറ്റൊരു സ്ഥലമുണ്ട് ബണ്ടിപ്പൂർ – നാഗർഹൊളെ.. വന്യസങ്കേതമാണ് , പോയാലോ? ഈ വഴിയാണ്..’
‘പോകാം?’
‘ഒന്ന് പോ പെണ്ണേ, എനിക്ക് ടെൻഷനാണ്.’
‘എനിക്കൊരു ടെൻഷനുമില്ല, അങ്കിൾ കൂടെയുള്ളപ്പോൾ’
‘അതെന്താ?’
‘അങ്കിളിന് എന്നെ അത്ര ഇഷ്ടമാണെന്ന് എനിക്കറിയാം’
അതവൾ പറഞ്ഞത് തല പതിയെ ചെരിച്ച് എന്റെ ചെവിയോട് ചേർത്തായിരുന്നു.. അതുകഴിഞ്ഞ് അത് ശരിയല്ലേ എന്ന മട്ടിൽ എന്റെ കണ്ണിലേയ്ക്ക് തന്നെ അവൾ നോക്കി.
ഞാൻ മൃദുവായി വിഷാദഭാവത്തിൽ ഒന്നു ചിരിച്ചു.
‘ഉം?’ അവൾ
‘ഒന്നുമില്ല..’ ഞാൻ
‘പറയെന്നേ?’ അവൾ
‘എനിക്കൊന്നും പറയാനില്ല.’ ഞാൻ
‘അല്ല ഉണ്ട്..’ അവൾ
‘എന്ത്?’ ഞാൻ
‘ഞാൻ പറഞ്ഞതിന്റെ ബാക്കി..’
‘അതിനെന്ത് പറയണം?’
‘എന്നെ അങ്കിളിന് ഇഷ്ടമാ എന്ന്.’
‘ശെടാ ഇതെല്ലാം നിർബന്ധിച്ചാണോ പറയിക്കേണ്ടത്?’
‘നിർബന്ധിച്ചല്ല, പക്ഷേ സത്യം പറയാമല്ലോ?’
‘ആട്ടെ എന്താ നീ ഉദ്ദേശിക്കുന്ന ഈ ഇഷ്ടം?’
‘അങ്കിളിന് എന്നോടുള്ളത്.’
‘അത് എന്ത് തരമായിരിക്കണം?’
‘ഒരു കോഴിക്കുഞ്ഞിനോടുള്ള ഇഷ്ടം.’