പിന്നെ ഓർത്തു, കർണ്ണാടകക്കാർക്ക് മാമി, അത്ത എന്നെല്ലാം പറഞ്ഞ് ആരേയും എവിടേയും പ്രതിഷ്ടിക്കാം – കേരളത്തിലെപോലെ ക്രോസ്‌വിസ്താരമൊന്നും അധികം ഇല്ല..
അവൾക്ക് അതിൽ സ്വൽപ്പം അസൂയ ഉള്ളതുപോലെ തോന്നി..
പാനീ പൂരി വലിച്ചുവാരി തിന്നുന്നതിനിടയിൽ അവൾ ‘ഗുള ഗുലു കകു’ എന്നെല്ലാം എന്തോ പറഞ്ഞു!
‘തെളിച്ചു പറ, ഒരുമാതിരി ഇന്നസെന്റ് പൊൻമുട്ടയിടുന്ന താറാവിൽ പറയുന്നതുപോലെ പറയാതെ. ഇത് മുഴുവൻ നിനക്കാണ് ആരും തട്ടിപ്പറിച്ചുകൊണ്ട് പോകില്ല.’
വായിൽ കിടന്നത് വിഴുങ്ങിയിട്ട് അവൾ പറഞ്ഞു..
‘എന്നേം എവിടെങ്കിലും കൊണ്ടു പോകാമോ?’
‘പിന്നെന്താ? ദാ ഇപ്പോൾ തന്നെ.. നിന്റെ ഹോസ്റ്റലിൽ..’
‘അതല്ലന്നേ..’
‘പിന്നെ?’
‘നമ്മുക്ക് എവിടെങ്കിലും ടൂറുപോകാം?’
‘ഈ ബൈക്കിൽ..’ ഞാൻ കളിയാക്കി ചോദിച്ചു..
‘ശ്ശൊ.. അതല്ല അങ്കിളേ കുറച്ച് ദൂരെ.. ക്രിസ്ത്മസിന്റെ അവധിക്ക്..’
‘ഞാനും നീയും തന്നെയോ?’
‘ങാ.. എന്താ?’
‘എന്താന്നോ?’
‘ഉം?’
‘എന്റെ കൊച്ചേ നീ എന്തറിഞ്ഞാ പറയുന്നത്?’
‘ഞാനും കാശ് തരാം..’
‘അതൊന്നുമല്ല പ്രശ്‌നം..’
‘പിന്നെ ഞാൻ ഒരു പെണ്ണായതുകൊണ്ടാണോ?’
‘ങാ അത് തന്നെ’
‘എനിക്ക് അതിന് കുഴപ്പമില്ലെങ്കിലോ?’
‘പക്ഷേ എനിക്കുണ്ടല്ലോ?’
അവളുടെ കൂടെ ഒരു ടൂറുപോകാൻ സാധിച്ചാൽ ഞാൻ ജയിച്ചു എന്നെനിക്കാറിയാമായിരുന്നു. പക്ഷേ നല്ലപിള്ള ചമഞ്ഞ് ഞാൻ എന്റെ ഭാഗം ന്യായീകരിച്ചു തന്നെ നിന്നു.
‘അങ്കിളിനെന്താ കുഴപ്പം? ആരെങ്കിലും കണ്ടാൽ സിസ്റ്റർ ആണെന്നേ പറയൂ..’
‘അതൊന്നും ശരിയാകില്ല കുട്ടാ..’
‘ശരിയാകും കുട്ടാ..’