‘അതിന് സതീശൻ അറിഞ്ഞില്ലല്ലോ നിനക്ക് പനിയാണെന്ന്?’
‘കൊണ്ടുവന്ന് ആക്കിയിട്ട് പോയിരിക്കുകയാ..’
പെട്ടെന്ന് ഇടയ്ക്ക് കയറി ഞാൻ പറഞ്ഞു.. ‘എന്നെ അവൻ വിളിക്കാറുണ്ട്’
‘പിന്നെ .. എന്തിനാ വെറുതെ എന്നോട് നുണ പറയുന്നത്, എനിക്കറിയാം…’ തേങ്ങുകയാണോ?!!!
( എന്നിൽ നിന്നും നോ കമന്റ്‌സ് )
‘അങ്കിൾ ഉള്ളപ്പോൾ എനിക്ക് അത്ര വിഷമം തോന്നില്ല..’
‘ഞാൻ ഉണ്ടല്ലോ? നീ വിളിച്ചപ്പോൾ വന്നില്ലേ?’
‘വന്നു, എത്ര കാലുപിടിച്ചാലാണ്..’
‘ദേ ഇങ്ങിനെ കരഞ്ഞ് ‘നെലോളിച്ച്’ ആണെങ്കിൽ ഏതെങ്കിലും തട്ടുകടയിലേ ഞാൻ വണ്ടി നിർത്തൂ.. കരഞ്ഞ കണ്ണുമായി ഹോട്ടലിൽ കയറാൻ വയ്യ.’
‘ഇല്ല ഞാനിനി ഒന്നും പറയുന്നില്ല.’
ഹോട്ടലിലേയ്ക്ക് അധികം ദൂരമില്ല. അവിടെത്തിയപ്പോൾ ഞാൻ ആ മുഖം നോക്കി കുഴപ്പമില്ല, പനിയുടേതാണെന്ന് കരുതിക്കോളും.. അല്ലെങ്കിലും ബാഗ്ലൂരിൽ നമ്മുടെ കേരളത്തിലെ പോലെ നോട്ടം ഒന്നും ഇല്ല.
റുമാലി റൊട്ടിയും തന്തൂരിയും കഴിക്കുമ്പോൾ ഞാൻ ചോദിച്ചു..
‘ഒരു ഐസ്‌ക്രീം കൂടെ ആകാം അല്ലേ?’
‘കിലുക്കം കോപ്പിയടിച്ച് ഇറങ്ങിയിരിക്കുകയാ കിളവൻ..’
അത് എനിക്കിട്ട് ഒന്ന് കൊണ്ടു, എന്റെ പ്രായത്തിന്റെ ഞരമ്പിലാണ് അവൾ പിടിച്ചത്.
‘അത് ചമ്മി,…’ അവൾ കളിയാക്കി, എന്റെ മുഖത്ത് തന്നെ നോട്ടം.
പിന്നെ ആത്മഗതം പോലെ അവൾ തുടർന്നു
‘ചമ്മിയാലും പിന്നെ നാണവുമില്ല..’