ആ പറച്ചിലിൽ നിന്നും ഇവൾ അറിഞ്ഞുകൊണ്ട് വിഷയം അളിപുളിയാക്കുകയാണെന്ന തോന്നൽ എനിക്ക് വന്നതിനാലും, ഇനി സംസാരിച്ചാൽ ചിലപ്പോൾ എന്റെ കൺട്രോൾ പോയി അത് മറ്റൊരു രീതിയിൽ ആകുമെന്നും തോന്നിയതിനാൽ ഞാൻ മിണ്ടിയില്ല.
എവിടം വരെ പോകും എന്നറിയാം.. ബൈക്കിൽ കയറാൻ നടക്കുമ്പോൾ അവൾ 1000 രൂപ എടുത്ത് നീട്ടി.
‘ഇതാ പൈസ.. ‘ അവൾ നീട്ടി.
‘ഇങ്ങിനെ ഒട്ടും മയമില്ലാതെയാണോ ഞാൻ പൈസാ തന്നത്?’ ഞാൻ ചോദിച്ചു
പൈസാ വാങ്ങി ഞാൻ പോക്കറ്റിലിട്ടു.. പിന്നെ ഒന്നും മിണ്ടിയില്ല..
പിന്നിൽ കയറുമ്പോൾ ഞാൻ ചോദിച്ചു,
‘ഞാൻ തന്ന ജാക്കെറ്റ് എന്തിയേ?’
‘ഓ അത് ഞാൻ കളയുകയൊന്നുമില്ല, തിരിച്ച് തന്നേക്കാം’
‘എന്റെ പൊന്നേ അതല്ല, ഇന്നും തണുപ്പല്ലേ? ജാക്കറ്റ് എടുക്കാൻ മേലായിരുന്നോ?’
അവൾ എന്തോ പറയാൻ ഭാവിച്ചിട്ട് പെട്ടെന്ന് മുഖം തിരിച്ചു.
ബൈക്ക് കുറെ ദൂരം പോകുന്നതു വരെ ഒന്നും മിണ്ടിയില്ല..
പിന്നെ പിന്നിൽ നിന്നും ഒരു ചിലമ്പിയ സ്വരം കേട്ടു..
‘ഞാൻ,… .. ‘ഞാൻ ആ ജാക്കറ്റും മേത്തിട്ടാ ഇന്നലെ കിടന്നുറങ്ങിയത്.. അത് ഉള്ളപ്പോൾ അങ്കിൾ അടുത്തുള്ള പോലെ തോന്നും..’
ഒരു തേങ്ങൽ..
എനിക്കിവിടെ … ( പിന്നെ സ്വരം ഇല്ല )
( എന്നിൽ നിന്നും നോ കമന്റ്‌സ് )
‘അങ്കിൾ പറയുന്ന ഈ സതീശൻ – .. ഒന്ന് വിളിക്കുക പോലുമില്ല..’