‘ഈ വേഷത്തിലാണോ ചിക്കൻ ‘തിന്നാൻ’ വരുന്നത്?’ എന്റെ ഭാഷ അറിഞ്ഞുകൊണ്ട് അവളെ ചൊടിപ്പിക്കാനായി ഞാൻ വൾഗറാക്കി.
‘അതിനിവിടെ ആരും വരുന്നില്ല’
‘അരോ പറഞ്ഞിരുന്നു ചിക്കൻ തിന്നില്ലേൽ ഇന്ന് വടിയാകുമെന്ന്?’
‘ദേ എനിക്ക് അരിശം വരും കെട്ടോ?, ഒരു സതീശന്റെ കൂട്ടുകാരൻ വന്നിരിക്കുന്നു. വല്യ ജോലിക്കാരനാണെന്നാണ് ഭാവം.’
അതിനെന്ത് മറുപടി പറയും എന്ന് ആലോചിക്കുമ്പോൾ അനർഗ്ഗളപ്രവാഹമായി തുരുപ്പ് ചീട്ടുകൾ തന്നെ അവൾ വാരി എറിഞ്ഞു തുടങ്ങി..
‘കടം മേടിച്ച പൈസാ കിട്ടാഞ്ഞിട്ടായിരിക്കും?’
( എന്നിൽ നിന്നും നോ കമന്റ്‌സ് )
‘ആർക്കറിയാം ഇതു പോലെ എത്രപേർക്ക് കൊടുക്കുന്നുണ്ടെന്ന്?’
‘ങാ പലർക്കുമുണ്ട്’ ഞാൻ
‘അതെനിക്ക് അല്ലേലും അറിയാം’
‘അതിന് നിനക്കെന്താ’
‘എനിക്കെന്താ ഒരു കുന്തവുമില്ല.’
( എന്നിൽ നിന്നും നോ കമന്റ്‌സ് )
‘ഓരാളിവിടെ പനിയായിട്ട് ഇരിക്കുമ്പോൾ ഇതു പോലെ കണ്ണിൽ ചോരയില്ലാത്ത ഒരുത്തൻ..’
‘ഒരുത്തനോ?’
‘അല്ലേ? പിന്നെ ഒരുത്തിയാ? ആയിരിക്കും!!? പെണ്ണുങ്ങളുടെ സ്വഭാവവും ആണല്ലോ?’
അത് പറഞ്ഞപ്പോൾ അരിശപ്പെട്ടുവന്ന അവൾക്ക് പിന്നെയും ചിരിപൊട്ടി.
കൂടെ എനിക്കും ചിരിവന്നു..
‘കഴിഞ്ഞോ?’
‘ഇല്ല, കുറച്ച് സമയം കൂടി കഴിഞ്ഞാൽ കഴിയും, പിന്നെ കുഴിച്ചിടും.’
‘നീ ആള് മോശമില്ലല്ലോ? പനി പിടിച്ചപ്പോൾ ഒരു നട്ടും ഇളകിയോ?’
പനി അവളെ പൂർണ്ണമായും വിട്ടുമാറിയിട്ടില്ലാ എന്ന് കിതപ്പിൽ നിന്നും മനസിലായി..
‘പനി പോയിട്ടില്ല കെട്ടോ?’ ഞാൻ പറഞ്ഞു