‘നിനക്കത് പറയാം, എന്റെ പണിയും പോയി ഈ ബാഗ്ലൂർ നഗരത്തിലൂടെ തേരാ പാരാ നടന്നാൽ നീ ആയിരിക്കും ആദ്യം എന്നെ തള്ളിപ്പറയുക.’
അവൾ ഒരു നിമിഷം ഒന്നും മിണ്ടിയില്ല. പിന്നെ പതിയെ പറഞ്ഞു.. ‘ഞാൻ അങ്ങിനാണെന്നാണോ അങ്കിൾ കരുതിയത്?’
പിന്നെ പയ്യെ പറഞ്ഞു .. ‘എന്നാൽ അങ്കിൾ വരേണ്ട, ശരി, ഒക്കെ .. ഞാൻ ഫോൺ വയ്ക്കുകയാണ്.’
അവൾ ഫോൺ കട്ട് ചെയ്തു..
ശ്ശെടാ ഈ പെണ്ണിന് ഇനി വല്ല പ്രേമവുമാണോ?
ഒന്ന് കെട്ടിയതിന്റെ ഏനക്കേട് ഇതുവരെ മാറിയിട്ടില്ല, ഏതായാലും ഈ ജൻമം ഇനി പെണ്ണുകെട്ടുന്നില്ല. അപ്പോൾ ദണ്ടെടാ കിടക്കുന്നു കിളിപോലൊരു നരുന്തു പെണ്ണ്ചുറ്റിപ്പറ്റി..
ഏതായാലും ആ രീതിയിലൊരു ബന്ധത്തിന് എനിക്ക് താൽപ്പര്യമില്ലായിരുന്നു. കിട്ടിയാൽ ഒരു ഐസ്‌ക്രീ കഴിക്കുന്ന സുഖം.. ഇല്ലെങ്കിൽ ഒരു സാദാ നാരങ്ങാവെള്ളത്തിൽ ഞാൻ തണുപ്പത്ത് സംഭവം തീർക്കും.. അല്ലാതെ സതീശന്റെ മുഖത്ത് നോക്കാൻ വയ്യാത്ത പണിക്ക് പോകാൻ വയ്യ, ഒരു ചേട്ടനോടുള്ള ബഹുമാനം എന്നും സതീശനോടുണ്ടായിരുന്നു.
പക്ഷേ എനിക്ക് മറ്റൊരു തോന്നലും ഉണ്ടായി, മാസങ്ങൾക്ക് മുമ്പ് പണം കൊടുത്തപ്പോൾ വോഡ്കയുടെ ശക്തിയിൽ ഞാൻ കണ്ണെറിഞ്ഞത് ഇവൾ മനസിലാക്കി എന്നു തന്നെയാണ് എന്റെ ഊഹം. അങ്ങിനാണെങ്കിൽ ഇപ്പോൾ കാണിക്കുന്ന ഈ ചുറ്റിക്കളികൾ മുഴുവനും ശാരീരീക ആവശ്യത്തിന്റെ ബഹുസ്പുരണവും ആകരുതോ?
പ്രേമത്തിന്റെ നാട്ട്യങ്ങളും, കാമത്തിന്റേതും രണ്ടും രണ്ടാണ്. ഇവളിൽ ഇപ്പോൾ കാണുന്നത് എന്താണെന്ന് പിടിയും കിട്ടുന്നില്ല.!!
എങ്കിലും അവളുടെ അടുത്ത് എത്താൻ എന്റെ മനസ് വെമ്പി..
താഴെ നിന്ന് ഫോൺ ചെയ്തപ്പോൾ വീട്ടിൽ ധരിക്കുന്ന ത്രീ ഫോർത്തും ടീ ഷർട്ടുമായി ആളിറങ്ങി വന്നു. മുഖത്ത് കനപ്പിച്ച ഭാവം, പിണക്കത്തിന്റേതായ ആ മുഖം ആദ്യം കാണുന്നതായിരുന്നു.
എന്നെ കണ്ടതും അവൾക്ക് ചിരിപൊട്ടി..