അങ്ങിനെ എനിക്ക് അവളോട് ഇഷ്ടം തോന്നി ഇത്രയയും ഞാൻ ഹോട്ടലിൽ ജോലി ചെയ്തെങ്കിലും ഇഷ്ടം തോന്നിയെങ്കിലും ആത്യം ആയിട്ടു ആണ് അത് പറയൻ പോകുന്നതു, അങ്ങിനെ ഇരിക്കെ ഒരു ഞായർ മാനേജർ ആയി ഞാൻ മാത്രമേ ഉള്ളു അന്ന് എനിക്ക് ആണ് അവിടുത്തെ ചാർജ് മൊത്തം പതിവ് പോലെ അവൾ റിപ്പോർട്ട് തരാൻ വന്നു ഞാൻ അവളോട് ഇരിക്കാൻ പറഞ്ഞു ഇത്തിരി ചമ്മൽ നാണം പേടി എല്ലാം koode വിറച്ചു വിറച്ചു ഞാൻ കാര്യം അവളോട് പറഞ്ഞു പേടിയാരുന്നു അവൾ സ്റ്റാഫ് ആരോടേലും പറഞ്ഞാൽ മാനേജർ എന്ന വില പോകും. അവൾ ഒന്നും മിണ്ടിയില്ല ഞാൻ അവളോട് പറഞ്ഞു ഇഷ്ടം അല്ലെങ്കിൽ ആരോടും പറയരുത് ഞാൻ പറഞ്ഞത് എന്ന് അവൾ ഒന്നും മിണ്ടിയില്ല ഞാൻ അവളോട് പറഞ്ഞു ഒരു മാനേജർ ആയി കാണണ്ട ഇഷ്ടം അല്ല എന്ന് പറഞ്ഞാൽ ജോലി ഒന്നും പോകില്ല ആലോചിച്ചു പറഞ്ഞാൽ മതി എന്ന് അവൾ ശെരി സർ എന്നും പറഞ്ഞു പുറത്തേക്കു പോയി.
ഞാൻ കാമറ നോക്കി ഇരുന്നു അവൾ ആരോടേലും പറയുന്നുണ്ടോ എന്നൊക്കെ പേടിച്ചു അങ്ങിനെ ഇരുന്നു. അവൾ വൈന്നേരം 5 മണിക് ഇറങ്ങുവാ എന്ന് പറഞ്ഞു പോയി അന്ന് ആണേൽ Whatsapp ഒന്നും ആയിട്ടു ഇല്ല എന്റെ കയ്യിൽ ഉള്ളത് Nokia N73 എന്ന ഒരു ഫോൺ ആണ്. ഞാൻ പിന്നെയും ടെൻഷൻ ആയി രാത്രി പേടിചു ഉറങ്ങിയില്ല അവൾ കംപ്ലൈന്റ്റ് ചെയ്താൽ പണി പോകും. പിറ്റേ ദിവസം അവൽ രാവിലെ ഡ്യൂട്ടിക്ക് വന്നു പതിവ് പോലെ റിപ്പോർട്ട് എല്ലാം തന്നു മിണ്ടാതെ പോയി ഞാനും മിണ്ടിയില്ല അങ്ങിനെ അന്നത്തെ ദിവസവും കടന്നു പോയി അവൾ വൈന്നേരം ഡ്യൂട്ടി കഴിഞ്ഞു പോയി, ഞാനും ആശ്വസിച്ചു ഇഷ്ടം ഇല്ലേലും ആരോടും പറഞ്ഞില്ലാലോ അങ്ങിനെ ഓർത്തു ഇരിക്കുമ്പോൾ രാത്രി ഒരു 8 മണി ആയപ്പോൾ അവൾ വിളിച്ചു ഞാൻ ഞെട്ടി എന്താന്നെനു അറിയില്ലലോ, അവൾ എന്നോട് പറഞ്ഞു സാറിനെ എനിക്ക് ഇഷ്ടം ആണ് ഏന് പറഞ്ഞു കട്ട് ചെയ്തു.