ജീവിതം ഇങ്ങനെയൊക്കെയാണ്
അതിനിടക്ക് ഭക്ഷണം കഴിക്കാൻ വിളിച്ചു രണ്ടു പേരും ഒരുമിച്ച് ഇരുന്നു തന്നെ കഴിച്ചു. കൂടെ കസിൻസിൻ്റ കമൻ്റ്……
വീണ്ടും സ്റ്റേജിൽ..
എല്ലാം കഴിഞ്ഞപ്പോൾ മണി ഒൻപതര ആയി , രജി തല വേദനിക്കുന്നു എന്ന് പറഞ്ഞു…..
അപ്പോഴേക്കും റൂം അലങ്കാരം എല്ലാം കഴിഞ്ഞിട്ടുണ്ട്…….
ഞാനും രോജിനും നിതിനും ഷമീറും ഒരുമിച്ച് കിടന്നു…
രജി തലവേദന കാരണം റൂമിൽ വന്നു പെട്ടന്ന് തന്നെ ഡ്രസ്സ് മാറ്റി കിടന്നിരുന്നു. അതുകൊണ്ട് അലങ്കരിച്ചത് ഒന്നും ശ്രദ്ധിച്ചിട്ടില്ല….
രാവിലെ എണീറ്റപ്പോൾ തിരക്ക് കാരണം രജിക്ക് ഒന്നിനും സമയം ഇല്ലാത്ത പോലെ…
പള്ളിയിൽ പതിനൊന്നിന് ചടങ്ങുകൾ തുടങ്ങും…
കുളി കഴിഞ്ഞ് കഴിച്ചു എന്ന് വരുത്തി മേക്ക് അപ്പിന് ഇരുന്നു കൊടുത്തു….
എല്ലാം കഴിഞ്ഞപ്പോൾ ഗോൾഡൺ കളർ സാരിയിൽ അതീവ സുന്ദരി ആയിട്ടുണ്ട്….
കഴുത്തിൽ ഒരു വലിയ നെക്ലേസ് കാതിൽ ജിമിക്കി കമ്മൽ ഒരു കയ്യിൽ നിറയെ വളകൾ ഒരു കയ്യിൽ വലിയ രണ്ട് വളകളും..
ഞാൻ ലൈറ്റ് കളർ കോട്ട് ഉള്ളിൽ വെള്ള ഷർട്ട് ..
അങ്കിളും ആൻ്റിയും രജിഷയെ രണ്ടു കവിളുകളിൽ ഉമ്മ വെക്കുന്ന ഫോട്ടോസ് ( തുടരും )