ജീവിതം ഇങ്ങനെയൊക്കെയാണ്
അവർ കട്ടിലിൽ ഉള്ള പഴയ ബെഡ് നിലത്ത് ചാരി വച്ചിട്ടുണ്ട്.
ജിജോ , ഇത് സെബി , അത് വിപിൻ ഇവർ ഐഡിയാസ് പറയും
ബെഡ്ഡിൽ തല വരുന്ന ഭാഗത്തെ ചുമരിൽ ഞ്ങ്ങളുടെ സേവ് ത ഡേറ്റ് ചിത്രങ്ങൾ വിത്യസ്ത രീതിയിൽ സ്ക്രൂ ചെയ്തു നിർത്താം…
അത് നന്നായിയിരിക്കും…
പിന്നെ എൽഇടി ബൾബുകൾ സെറ്റ് ചെയ്യുന്നത്, കർട്ടൻ പറഞ്ഞ ഐഡിയ എല്ലാം ഒന്നിന് ഒന്ന് മെച്ചം …
ഞാൻ എല്ലാം ചെയ്യാൻ പറഞ്ഞു…
ഞാൻ നോക്കി നിന്നു…
ജിജോ , എന്ന് വിളിച്ചു വലിയ അളിയൻ റോബിൻ വന്നു ,, കലക്കി തിമർത്തു,, എന്ന് റൂം കണ്ടു അഭിപ്രായം വന്നു…
പിന്നെ
കുളിച്ചു ഡ്രസ്സ് മാറി സ്റ്റേജിലേക്ക് വാ…
അതിഥികൾ വരുന്നു…
ഞാൻ റൂമിൽ പോയി കുളിച്ചു അപ്പോഴേക്കും റോബിൻ എനിക്ക് ഒരു റോസ് ഷർട്ട് ബ്ലാക് പാൻ്റും കൊണ്ട് വന്നു തന്നു…
പെട്ടന്ന് വാ, അവള് ഇറങ്ങും ഇപ്പൊൾ……
ഞാൻ ഡ്രസ് ചെയ്ത് വീടിന് പുറത്തേക്ക് വന്നു….
മോനെ അവള് ഇവിടെ , രണ്ടു പേരും സ്റ്റേജിൽ കയറി നിൽക്ക്….
ഞാൻ സ്റ്റേജിലേക്ക് നടന്നു…
ആളുകള്മായി സംസാരിച്ചു….
രജി അതീവ സുന്ദരി ആയി നടന്നു വരുന്നു. റോസ് ലഹങ്കയിൽ..
രണ്ടുപേരും കൈകൾ ചേർത്ത് പിടിച്ചു സ്റ്റേജിൽ കയറി നിന്ന്….
രജീഷ ഇപ്പൊൾ നല്ല സഹകരണം ആണ്… …
അഭിനയിക്കുന്നു എന്ന് പറയില്ല ആരും…..
പിന്നെ ഫോട്ടോ സിംഗിൾ കപ്പ്ൾ ഫാമിലി കൂട്ടുകാര് എല്ലാം…..