ജീവിതം ഇങ്ങനെയൊക്കെയാണ്
കല്യാണത്തലേന്ന് ഇപ്പൊൾ കേരളത്തിൽ നടന്നു വരുന്ന ഒരു ചടങ്ങ് മണവാട്ടിയെ മെഹന്തി മഞ്ഞൾ അണിയിക്കുന്ന ഹൽദി ആഘോഷം..
ഇന്ന് കേരളത്തിൽ സാധാരണമായിരിക്കയാണ് ഉത്തരേന്ത്യയിൽനിന്നും ഇതര ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നും കുടിയേറിയവരിൽമാത്രം ഒതുങ്ങിനിന്നിരുന്ന ഹൽദി, ഇന്ന് ജാതി-മത വ്യത്യാസമില്ലാതെ എല്ലാവിഭാഗക്കാരും പിന്തുടർന്ന് തുടങ്ങിയിരിക്കുന്നു…..
രജിയുടെ ഹൽദിക്ക് കൂട്ടുകാരും ബന്ധുക്കളുമൊക്കെ വന്നിട്ടുണ്ട്….
രജീഷ മഞ്ഞ ഗൗൺ ധരിച്ച്
വന്നു. മഞ്ഞ പൂമാലകൾ കഴുത്തിലും തലയിലും കൈകളിലും ചൂടിയിട്ടുണ്ട്.
എല്ലാവരും കുട്ടികളടക്കമുള്ളവർ മഞ്ഞ ഡ്രസ്സ് ആണ് ധരിച്ചിരിക്കുന്നത്…
ആദ്യം തന്നെ ബന്ധുക്കളും കൂട്ടുകാരുമെല്ലാം രജിയെ മുഖത്തും കൈകാലുകളിലുമൊക്കെ തേച്ചു കൊടുക്കുന്നു..
ഇതെല്ലാം ഫോട്ടൊയും വീഡിയോയും എടുക്കുന്നുണ്ട്…
ഇതുകഴിഞ്ഞ് കുളിച്ചു വന്നാൽ
ഭക്ഷണം കഴിക്കുക പിന്നെ കസിൻസും അവളുടെ കൂട്ടുകാരും ചേർന്ന് മൈലാഞ്ചി ഇട്ടു കൊടുക്കും……
ഞാൻ ഉച്ച ഭക്ഷണ ശേഷം റൂമിൽ വന്നു കിടന്നു ഒന്ന് മയങ്ങി..
ചേട്ടായി…
റോജിൻ വിളിച്ചപ്പോൾ ആണ് ഞൻ എണീറ്റത്…
പിന്നെ നിങ്ങളുടെ റൂം അലങ്കരിക്കാൻ ഷമീർ ഇക്കയും നിതിൻ ചേട്ടനും വിളിക്കുന്നു….
ഞാൻ ചെന്നപ്പോൾ രജിയുടെ റൂമിൽ ഷമീറും നിതിനും മറ്റു രണ്ടു പേരും ഉണ്ട്…