ജീവിതം ഇങ്ങനെയൊക്കെയാണ്
പെണ്ണിൻ്റെ വീട്ടിൽ ഞാൻ ഐഎഎസ് കാരൻ ആണെന്ന് അറിയില്ല..
എന്തായാലും ട്രീറ്റ് പിന്നീട് തരാം….
അപ്പോ , അങ്കിളെ ഫോട്ടോ ഷൂട്ട് കഴിഞ്ഞ് വരുന്ന വഴിയാണ്….
കൂട്ടുകാരും അളിയനും വണ്ടിയിൽ ഉണ്ട്,,,
അപ്പോ , രജിഷ എവിടെ, മണവാട്ടിയെ കാണാമല്ലോ,
അവര് മറ്റൊരു വണ്ടിയിൽ വീട്ടിൽ പോയി….
സമയം കളയണ്ട നീ വിട്ടോ.
ഞാനും കുടുംബവും നാളെ വൈകീട്ട് വരാം….
ശരി എന്ന് പറഞ്ഞു ഞൻ ഇറങ്ങി…
മധു വിനു അത് നമ്മുടെ ചേട്ടായി നിൽകുന്ന ഇടവകയിൽ ഉള്ളവരാ…
ഈ പയ്യൻ്റെ മാതാപിതാക്കൾ ആക്ക്സിടെൻ്റിൽ മരിക്കുമ്പോൾ ഇവന് പ്രായം പതിനൊന്നോ പന്ത്രണ്ടോ വയസ്സാണ്….
പിന്നെ ഇവൻ്റ ഫാദറിന്റെ സുഹൃത്തിന്റെ വീട്ടിൽ ആണ് താമസം…
അവൻ നന്നായി കഷ്ടപ്പെട്ട് നേടി എടുത്തതാണ് ഐഎഎസ് ..
ഇപ്പൊൾ ഫാദറന്റെ സുഹൃത്തിൻ്റ മകളെ വിവാഹം കഴിക്കേണ്ടി വരുന്നു.
.
ഉച്ചയായപ്പോഴേക്കും സേവ് ത ഡേറ്റ് ചിത്രങ്ങൾ എഡിറ്റ് ചെയ്തു കഴിഞ്ഞു ക്യാമറ ടീം എത്തിച്ചു തന്നിരുന്നു…
പിന്നെ സോഷ്യൽ മീഡിയ സ്റ്റാറ്റസ് ആയി മാറി ഞാനും രജിയും…
വീടിന് മുന്നിൽ ഫ്ളക്സ് ബോർഡുകൾ ആയി…
പിറ്റേന്ന് രാവിലെ തന്നെ ഹാൽദി എന്ന മഞ്ഞൾ മൈലാഞ്ചി കല്യാണം ….
എനിക്ക് വലിയ പ്രസക്തി ഇല്ല ,
കല്യാണ പെണ്ണിൻ്റ ചടങ്ങുകൾ…
ചെറിയ ശബ്ദത്തിൽ പാട്ട് വച്ചിട്ടുണ്ട്…
വീടും പന്തലും സ്റ്റേജും മഞ്ഞപ്പൂക്കളും ബലൂണുകളും കൊണ്ട് അലങ്കരിചിട്ടുണ്ട്, സ്റ്റേജിൽ മഞ്ഞൾ , മൈലാഞ്ചി മഞ്ഞലഡുവും ജിലേബിയുമൊക്കെയായി സർവം മഞ്ഞമയം എന്നൊരു തലത്തിലേക്ക് കാര്യങ്ങൾ എത്തി..