ജീവിതം ഇങ്ങനെയൊക്കെയാണ്
ജീവിതം – പിന്നെ നിലത്ത് ഇരുന്ന് അവള് മുകളിലേക്ക് നോക്കി ചിരിക്കുകയും , ഞാൻ അവളെ നോക്കുകയും ചെയ്തു കൊണ്ടുള്ള ചിത്രം…..
ഞാൻ ഇപ്പൊൾ ഉഷാറായി എന്ന് അളിയൻ റോബിൻ…
ഞാൻ അവളെ പൊക്കുന്നതിന് കൂടെ അവള് പട്ട് പാവാട ചെറുതായി പിടിച്ചു പൊക്കുന്ന സീൻ…
അവള് പതിയെ നടക്കുന്നു മുൻപിൽ ഞാൻ പുറകിലും….
അവള് ഓടുന്നു ഞാൻ പുറകെ ഓടുന്നു……
പാക് അപ്പ്…
ക്യാമറ ടീം ഇന്നോവയിൽ വന്നവരും പോയി…
ഷമീറെ നീ വണ്ടി എടുക്കു നമുക്ക് പാലക്കാട് എസ് പി യെ ഒന്ന് കാണണം….
അതെന്തിനാ ചേട്ടായി. എടാ നമ്മുടെ അച്ഛൻ്റെ കസിൻ ആണ്,
തോമസ് അങ്കിൾ.
കല്യാണം ഒന്ന് പറയണം.
അങ്ങിനെ ഞങൾ പാലക്കാട്
എസ് പി ഓഫീസിൽ..
ഞാൻ അവരെ വണ്ടിയിൽ തന്നെ ഇരുത്തി, തോമസ് അങ്കിളിൻ്റ റൂമിന് മുന്നിൽ ചെന്ന് സാർ,,
എൻ്റ തല കണ്ടതും ജിജോ വാ വാ….
അവിടെ രണ്ടു മറ്റു ഓഫീസർ മാറും ഉണ്ടായിരുന്നു…..
അങ്കിളെ….
ഇരിക്കെടാ….
ഓഫീസർ മാർക്ക് എന്നെ പരിചയപ്പെടുത്തി….
ഇത് ജിജോ ജോസ് ഐഎഎസ്
രണ്ടു ഓഫീസർമാരും സലൂട്ട് തന്നു..
അങ്കിളെ ഞാൻ വന്നത്,.
അച്ചൻ വിളിച്ചിരുന്നു. എല്ലാം അറിഞ്ഞു. നിൻ്റെ ആഗ്രഹം അല്ലേ..
ഇദ്ദേഹത്തിൻ്റ കല്യാണം ആണ് നാളെ കഴിഞ്ഞ്…
സാർ , നമ്മളെ വിളിക്കുന്നില്ലെ,…
ആരെയും വിളിച്ചിട്ടില്ല,, അങ്കിളിനെ മാത്രം ഒള്ളു.
ഓർക്കാപ്പുറത്ത് ഉണ്ടായ കല്യാണം…
പെണ്ണിൻ്റെ വീട്ടിൽ ഞാൻ ഐഎഎസ് കാരൻ ആണെന്ന് അറിയില്ല..
എന്തായാലും ട്രീറ്റ് പിന്നീട് തരാം….
അപ്പോ , അങ്കിളെ ഫോട്ടോ ഷൂട്ട് കഴിഞ്ഞ് വരുന്ന വഴിയാണ്….
കൂട്ടുകാരും അളിയനും വണ്ടിയിൽ ഉണ്ട്,,,
അപ്പോ , രജിഷ എവിടെ, മണവാട്ടിയെ കാണാമല്ലോ,
അവര് മറ്റൊരു വണ്ടിയിൽ വീട്ടിൽ പോയി….
സമയം കളയണ്ട നീ വിട്ടോ.
ഞാനും കുടുംബവും നാളെ വൈകീട്ട് വരാം….
ശരി എന്ന് പറഞ്ഞു ഞൻ ഇറങ്ങി…
മധു വിനു അത് നമ്മുടെ ചേട്ടായി നിൽകുന്ന ഇടവകയിൽ ഉള്ളവരാ…
ഈ പയ്യൻ്റെ മാതാപിതാക്കൾ ആക്ക്സിടെൻ്റിൽ മരിക്കുമ്പോൾ ഇവന് പ്രായം പതിനൊന്നോ പന്ത്രണ്ടോ വയസ്സാണ്….
പിന്നെ ഇവൻ്റ ഫാദറിന്റെ സുഹൃത്തിന്റെ വീട്ടിൽ ആണ് താമസം…
അവൻ നന്നായി കഷ്ടപ്പെട്ട് നേടി എടുത്തതാണ് ഐഎഎസ് ..
ഇപ്പൊൾ ഫാദറന്റെ സുഹൃത്തിൻ്റ മകളെ വിവാഹം കഴിക്കേണ്ടി വരുന്നു.
.
ഉച്ചയായപ്പോഴേക്കും സേവ് ത ഡേറ്റ് ചിത്രങ്ങൾ എഡിറ്റ് ചെയ്തു കഴിഞ്ഞു ക്യാമറ ടീം എത്തിച്ചു തന്നിരുന്നു…
പിന്നെ സോഷ്യൽ മീഡിയ സ്റ്റാറ്റസ് ആയി മാറി ഞാനും രജിയും…
വീടിന് മുന്നിൽ ഫ്ളക്സ് ബോർഡുകൾ ആയി…
പിറ്റേന്ന് രാവിലെ തന്നെ ഹാൽദി എന്ന മഞ്ഞൾ മൈലാഞ്ചി കല്യാണം ….
എനിക്ക് വലിയ പ്രസക്തി ഇല്ല ,
കല്യാണ പെണ്ണിൻ്റ ചടങ്ങുകൾ…
ചെറിയ ശബ്ദത്തിൽ പാട്ട് വച്ചിട്ടുണ്ട്…
വീടും പന്തലും സ്റ്റേജും മഞ്ഞപ്പൂക്കളും ബലൂണുകളും കൊണ്ട് അലങ്കരിചിട്ടുണ്ട്, സ്റ്റേജിൽ മഞ്ഞൾ , മൈലാഞ്ചി മഞ്ഞലഡുവും ജിലേബിയുമൊക്കെയായി സർവം മഞ്ഞമയം എന്നൊരു തലത്തിലേക്ക് കാര്യങ്ങൾ എത്തി..
കല്യാണത്തലേന്ന് ഇപ്പൊൾ കേരളത്തിൽ നടന്നു വരുന്ന ഒരു ചടങ്ങ് മണവാട്ടിയെ മെഹന്തി മഞ്ഞൾ അണിയിക്കുന്ന ഹൽദി ആഘോഷം..
ഇന്ന് കേരളത്തിൽ സാധാരണമായിരിക്കയാണ് ഉത്തരേന്ത്യയിൽനിന്നും ഇതര ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നും കുടിയേറിയവരിൽമാത്രം ഒതുങ്ങിനിന്നിരുന്ന ഹൽദി, ഇന്ന് ജാതി-മത വ്യത്യാസമില്ലാതെ എല്ലാവിഭാഗക്കാരും പിന്തുടർന്ന് തുടങ്ങിയിരിക്കുന്നു…..
രജിയുടെ ഹൽദിക്ക് കൂട്ടുകാരും ബന്ധുക്കളുമൊക്കെ വന്നിട്ടുണ്ട്….
രജീഷ മഞ്ഞ ഗൗൺ ധരിച്ച്
വന്നു. മഞ്ഞ പൂമാലകൾ കഴുത്തിലും തലയിലും കൈകളിലും ചൂടിയിട്ടുണ്ട്.
എല്ലാവരും കുട്ടികളടക്കമുള്ളവർ മഞ്ഞ ഡ്രസ്സ് ആണ് ധരിച്ചിരിക്കുന്നത്…
ആദ്യം തന്നെ ബന്ധുക്കളും കൂട്ടുകാരുമെല്ലാം രജിയെ മുഖത്തും കൈകാലുകളിലുമൊക്കെ തേച്ചു കൊടുക്കുന്നു..
ഇതെല്ലാം ഫോട്ടൊയും വീഡിയോയും എടുക്കുന്നുണ്ട്…
ഇതുകഴിഞ്ഞ് കുളിച്ചു വന്നാൽ
ഭക്ഷണം കഴിക്കുക പിന്നെ കസിൻസും അവളുടെ കൂട്ടുകാരും ചേർന്ന് മൈലാഞ്ചി ഇട്ടു കൊടുക്കും……
ഞാൻ ഉച്ച ഭക്ഷണ ശേഷം റൂമിൽ വന്നു കിടന്നു ഒന്ന് മയങ്ങി..
ചേട്ടായി…
റോജിൻ വിളിച്ചപ്പോൾ ആണ് ഞൻ എണീറ്റത്…
പിന്നെ നിങ്ങളുടെ റൂം അലങ്കരിക്കാൻ ഷമീർ ഇക്കയും നിതിൻ ചേട്ടനും വിളിക്കുന്നു….
ഞാൻ ചെന്നപ്പോൾ രജിയുടെ റൂമിൽ ഷമീറും നിതിനും മറ്റു രണ്ടു പേരും ഉണ്ട്…
അവർ കട്ടിലിൽ ഉള്ള പഴയ ബെഡ് നിലത്ത് ചാരി വച്ചിട്ടുണ്ട്.
ജിജോ , ഇത് സെബി , അത് വിപിൻ ഇവർ ഐഡിയാസ് പറയും
ബെഡ്ഡിൽ തല വരുന്ന ഭാഗത്തെ ചുമരിൽ ഞ്ങ്ങളുടെ സേവ് ത ഡേറ്റ് ചിത്രങ്ങൾ വിത്യസ്ത രീതിയിൽ സ്ക്രൂ ചെയ്തു നിർത്താം…
അത് നന്നായിയിരിക്കും…
പിന്നെ എൽഇടി ബൾബുകൾ സെറ്റ് ചെയ്യുന്നത്, കർട്ടൻ പറഞ്ഞ ഐഡിയ എല്ലാം ഒന്നിന് ഒന്ന് മെച്ചം …
ഞാൻ എല്ലാം ചെയ്യാൻ പറഞ്ഞു…
ഞാൻ നോക്കി നിന്നു…
ജിജോ , എന്ന് വിളിച്ചു വലിയ അളിയൻ റോബിൻ വന്നു ,, കലക്കി തിമർത്തു,, എന്ന് റൂം കണ്ടു അഭിപ്രായം വന്നു…
പിന്നെ
കുളിച്ചു ഡ്രസ്സ് മാറി സ്റ്റേജിലേക്ക് വാ…
അതിഥികൾ വരുന്നു…
ഞാൻ റൂമിൽ പോയി കുളിച്ചു അപ്പോഴേക്കും റോബിൻ എനിക്ക് ഒരു റോസ് ഷർട്ട് ബ്ലാക് പാൻ്റും കൊണ്ട് വന്നു തന്നു…
പെട്ടന്ന് വാ, അവള് ഇറങ്ങും ഇപ്പൊൾ……
ഞാൻ ഡ്രസ് ചെയ്ത് വീടിന് പുറത്തേക്ക് വന്നു….
മോനെ അവള് ഇവിടെ , രണ്ടു പേരും സ്റ്റേജിൽ കയറി നിൽക്ക്….
ഞാൻ സ്റ്റേജിലേക്ക് നടന്നു…
ആളുകള്മായി സംസാരിച്ചു….
രജി അതീവ സുന്ദരി ആയി നടന്നു വരുന്നു. റോസ് ലഹങ്കയിൽ..
രണ്ടുപേരും കൈകൾ ചേർത്ത് പിടിച്ചു സ്റ്റേജിൽ കയറി നിന്ന്….
രജീഷ ഇപ്പൊൾ നല്ല സഹകരണം ആണ്… …
അഭിനയിക്കുന്നു എന്ന് പറയില്ല ആരും…..
പിന്നെ ഫോട്ടോ സിംഗിൾ കപ്പ്ൾ ഫാമിലി കൂട്ടുകാര് എല്ലാം…..
അതിനിടക്ക് ഭക്ഷണം കഴിക്കാൻ വിളിച്ചു രണ്ടു പേരും ഒരുമിച്ച് ഇരുന്നു തന്നെ കഴിച്ചു. കൂടെ കസിൻസിൻ്റ കമൻ്റ്……
വീണ്ടും സ്റ്റേജിൽ..
എല്ലാം കഴിഞ്ഞപ്പോൾ മണി ഒൻപതര ആയി , രജി തല വേദനിക്കുന്നു എന്ന് പറഞ്ഞു…..
അപ്പോഴേക്കും റൂം അലങ്കാരം എല്ലാം കഴിഞ്ഞിട്ടുണ്ട്…….
ഞാനും രോജിനും നിതിനും ഷമീറും ഒരുമിച്ച് കിടന്നു…
രജി തലവേദന കാരണം റൂമിൽ വന്നു പെട്ടന്ന് തന്നെ ഡ്രസ്സ് മാറ്റി കിടന്നിരുന്നു. അതുകൊണ്ട് അലങ്കരിച്ചത് ഒന്നും ശ്രദ്ധിച്ചിട്ടില്ല….
രാവിലെ എണീറ്റപ്പോൾ തിരക്ക് കാരണം രജിക്ക് ഒന്നിനും സമയം ഇല്ലാത്ത പോലെ…
പള്ളിയിൽ പതിനൊന്നിന് ചടങ്ങുകൾ തുടങ്ങും…
കുളി കഴിഞ്ഞ് കഴിച്ചു എന്ന് വരുത്തി മേക്ക് അപ്പിന് ഇരുന്നു കൊടുത്തു….
എല്ലാം കഴിഞ്ഞപ്പോൾ ഗോൾഡൺ കളർ സാരിയിൽ അതീവ സുന്ദരി ആയിട്ടുണ്ട്….
കഴുത്തിൽ ഒരു വലിയ നെക്ലേസ് കാതിൽ ജിമിക്കി കമ്മൽ ഒരു കയ്യിൽ നിറയെ വളകൾ ഒരു കയ്യിൽ വലിയ രണ്ട് വളകളും..
ഞാൻ ലൈറ്റ് കളർ കോട്ട് ഉള്ളിൽ വെള്ള ഷർട്ട് ..
അങ്കിളും ആൻ്റിയും രജിഷയെ രണ്ടു കവിളുകളിൽ ഉമ്മ വെക്കുന്ന ഫോട്ടോസ് ( തുടരും )