ജീവിതം ഇങ്ങനെയൊക്കെയാണ്
ജീവിതം – റോബിൻ എന്നോട് പറഞ്ഞു ജിജോ റിസപ്ഷൻ നമ്മൾ ഇവിടെ വീട്ടിൽ ആണ് അറേഞ്ച് ചെയ്യുന്നത്, നമുക്ക് ആ കോർണറിൽ സ്റ്റേജ് ചെയ്താലോ…
ആയിക്കോട്ടെ.. പണിക്കാരോട് പറഞ്ഞോ , അവരാണ് ചോദിച്ചത്…
രജിയോട് അഭിപ്രായം ചോദിച്ച്, അവള് നിന്നോട് ചോദിക്കാൻ പറയുന്നു…
എന്നാ അവിടെ തന്നെ ആയിക്കോട്ടെ…
അളിയാ… എന്താ റോബിൻ അളിയാ , പിന്നെ ഫോട്ടോ ഷൂട്ട് പ്ലാൻ ചെയ്തിട്ടുണ്ട് പതിനൊന്ന് മണിക്ക് നമുക്ക് പോകണം
ഡാം , പിന്നെ കോട്ട അതാണ് ലോക്കേഷൻ …..
അത് വേണോ…
പിന്നെ ഞങളുടെ പെങ്ങളുടെ കല്യാണം എന്നത് ആഘോഷമാണ്, ഇതൊക്കെ ജീവിതത്തിൽ ഒരിക്കൽ മാത്രം അല്ലേ, പിന്നീട് ചെയ്തില്ല എന്ന് തോന്നും…..
അളിയൻ പേടിക്കണ്ട , രജിയെ ഞങ്ങൾ പറഞ്ഞു സെറ്റ് ആക്കിയിട്ടുണ്ട്..
ഇന്നലെ തന്നെ ഇതൊക്കെ സെറ്റാണ്…
ഡ്രസ്സ് എല്ലാം അറേഞ്ച് ചെയ്തു ഇന്നലെ..
റോജിൻ ഇവിടെ ….
അവൻ നിങ്ങളുടെ റൂം ഡെക്കറേഷൻ രജിയും കസിൻസ് മായി ഡിസ്കസ് ചെയ്യുകയാണ്…
അളിയാ എനിക്ക് താടിയും മുടിയും മീശയും ഒന്ന് ഷൈപ്പ് ചെയ്യണം….
ജിജോ അളിയാ , പന്തൽ പണിക്കാർക്ക് സ്റ്റേജ് ഡിസൈൻ ഒന്ന് പറഞ്ഞു കൊടുക്ക്..
ഞാൻ വണ്ടിയുടെ ചാവി എടുത്ത് വരാം, കൂട്ടത്തിൽ പപ്പയോട് ഒന്ന് പറയട്ടെ..
ഇപ്പൊൾ എല്ലാർക്കും എന്നെ ഇഷ്ടമായി. പക്ഷേ രജിയുടെ ഇഷ്ട്ടം അല്ലേ വേണ്ടത്. ശരിയാകും….
ഞാൻ സ്റ്റേജ് ഡിസൈൻ വലുപ്പം എല്ലാം പറഞ്ഞു കൊടുത്തു.
അപ്പോഴേക്കും റോബിൻ അളിയൻ ചാവിയുമായി വന്നു ,അളിയാ നമുക്ക് അച്ഛൻ്റെ താർ ജീപ്പിൽ പോകാം, പന്തൽ ഇടുമ്പോൾ വണ്ടി ഇവിടുന്ന് എടുക്കാൻ കഴിയില്ല..
ആയിക്കോട്ടെ….
അളിയൻ വണ്ടി എടുക്കു എന്ന് പറഞ്ഞു ചാവി എനിക്ക് തന്നു….
ഞ്ങ്ങൾ വണ്ടിയിൽ കയറി സ്റ്റാർട്ട് ചെയ്തു ഓടിച്ചു ,
ഞാൻ നമ്മുടെ ഹനീഫയെ വിളിച്ചു പറഞ്ഞിട്ടുണ്ട് ചെറിയ മിനുക്ക് പണികൾ വേണം എന്ന്…
ഏതു നമ്മുടെ ബാവാക്കാൻ്റ ഹനീഫയൊ..
അതെ..
ഇപ്പൊൾ എക്സ്പേർട് ആണ്…
ഉപ്പാനേ കടത്തി വെട്ടും…
ബാവാക്ക ഞങളുടെ പഴയ ബാർബർ ആണ്…
കടയുടെ അടുത്തു എത്താറായപ്പോൾ റോബിൻ ആ റോസ് പൈൻ്റ് ചെയ്തതാണ് ഷോപ്പ് , നീ അങ്ങോട്ട് കയറ്റി ഇട്ടോ , അച്ചൻ്റെ വണ്ടി ആയതു കൊണ്ട് കുഴപ്പം ഇല്ല….
ഞങ്ങൾ ഡോർ തുറന്നു അകത്തു കയറി ,,
ഹനീഫ ഒന്ന് സ്പീഡ് ആക്കണേ..
മുടിയും മീശയും താടിയും ലെവൽ ചെയ്തു…..
ഞങൾ ഇറങ്ങി… ഞാൻ വണ്ടി ഓടിക്കുന്നതിന് ഇടക്ക് റോബിൻ ചോദിച്ചു ജിജോ ഇനി എന്താ പരിപാടി , അക്കൗണ്ട് ജോലി നോക്കുക അല്ലേ…
ആ..ശ്രമിക്കണം…
അളിയാ.. ബി ടെക് MBA അസിസ്റ്റൻ്റ് മാനേജർ ജോലി എങ്ങിനെ പോകുന്നു, ഒരു കല്യാണം നോക്കണ്ടെ…..
അതൊക്കെ വേണം ജിജോ, ബാങ്കിൽ ഉള്ള കാഷിയേർ ആൻ മരിയ എന്നൊരു കുട്ടി ഉണ്ട്, ഒരു ഇഷ്ടത്തിൽ ആണ്…
ഓഹോ, റോമാൻസ്..
പിന്നെ എന്തിനാ താമസിപ്പിക്കുന്നത്..
രജിയുടെ കല്യാണം കഴിയാതെ വീട്ടിൽ എങ്ങിനെ അവതരിപ്പിക്കും. അതിന് വേണ്ടി കാത്തു നിൽക്കുകയാണ് ഞാൻ…
ഓക്കേ,, ഞാൻ അങ്കിളിനൊട് സംസാരിക്കാം,
ഇപ്പൊൾ വേണ്ട കല്യാണം കഴിഞ്ഞു കുറച്ചു ദിവസം കഴിഞ്ഞിട്ടു മതി ..
ആ,, ശരി…
റോബിൻ അളിയാ , എന്നോട് ഇപ്പൊൾ സംസാരിക്കുമ്പോൾ എന്തോ ഒരു മാറ്റം ഫീൽ ചെയ്യുന്നു, അത് അങ്കിൾ ആയാലും ആൻ്റി ആയാലും എന്നാൽ എനിക്ക് റോജിൻ സംസാരിക്കുമ്പോൾ അത് തോന്നുന്നില്ല…….
ജിജോ നീ ഇപ്പൊൾ ഞങളുടെ പെങ്ങളുടെ കണ്ണീര് കാണിച്ചില്ല, പിന്നെ കുടുംബത്തിൻ്റെ അന്തസ് കാത്തു….
ഇന്ന് നീ എൻ്റ രജിയുടെ ഭർത്താവ് ആകേണ്ടവനാണ്….
പ്രായം എന്നെക്കാൾ കുറവാണെങ്കിലും ബഹുമാനം ഉണ്ട് തന്നോട്, ഒരു എതിർപ്പും നീ പറഞ്ഞില്ലല്ലോ…
അളിയാ സെൻ്റി ആകല്ലെ, ഈ കുടുംബത്ത് ഒരു പ്രശ്നം വന്നാൽ എന്നാൽ കഴിയുന്ന രീതിയിൽ ഇടപെട്ട് പരിഹാരം കാണും….
ഇതൊന്നും വലിയ കാര്യം ആക്കണ്ട, രജിയുടെ നിലപാട് പോലെ ജീവിതം മുന്നോട്ട് പോകൂ….
അളിയാ അവള് പാവം ആണ്, കുറച്ചു ദിവസം കഴിയുമ്പോൾ എല്ലാം ശരിയാകും, ആദ്യമൊക്കെ ബുദ്ധിമുട്ട് ആകും…
ശരിയാകും എന്ന പ്രതീക്ഷ മാത്രം ആണ് എനിക്ക്..
അതെ ഞാൻ ഷമീറിനെ വിളിച്ചു നിതിനേ കൂട്ടി വീട്ടിലേക്ക് വരാൻ പറയട്ടെ..
വണ്ടി ഒതുക്കിക്കോ ..
കുഴപ്പം ഇല്ല ഞാൻ ഫോൺ എടുത്തു വിളിച്ചു ,,,
ഡാ അവനേം കൂട്ടി അങ്കിളിൻ്റെ വീട്ടിൽ വാ പെട്ടന്ന്…
ഫോൺ വച്ചു , ഞാൻ വണ്ടി ഗീർ മാറ്റി ഓടിച്ചു……
വീട്ടിൽ എത്തിയപ്പോൾ പന്തൽ കെട്ടി കഴിഞ്ഞ് ഇനി തുണിയിൽ ഉള്ള വർക് ആണ്. ഞാൻ വണ്ടി അകത്തേക്ക് കയറ്റി ഇട്ടു….
അച്ചൻ പറഞ്ഞു, ജിജോ പോയി കുളിക്കു മുടി വെട്ടിയതല്ലെ. സമയം പോകുന്നു..
പിന്നെ ഞാൻ പള്ളിയിലേക്ക് പോകും ഇപ്പൊൾ നാളെ വൈകീട്ടേ വരു , പൊന്നു മോൻ ഇവിടുന്ന് ഇങ്ങോട്ടും പോകരുത് , ബന്ധുക്കാരു മുഴുവൻ വരുന്നതാണ്….
ഞാൻ ഇവിടെ തന്നെ കാണും അച്ചോ…
ഞാൻ റോജിൻ്റ റൂമിൽ പോയി കുളിച്ചു…
ഞാൻ കുളിച്ചു വന്നപോഴെക്കും റൂമിൽ റോജിൻ ഉണ്ട് .
ചേട്ടായി ഇതാണ് വേഷം.
അവൻ നീല ഷർട്ട് ഗോൾഡൺ & നീല കരയുള്ള മുണ്ടും എനിക്ക് നീട്ടി….
ചെരുപ്പ് പുറത്ത് ഉണ്ട് കേട്ടോ…
ഡ്രസ് ചെയ്ത് പെട്ടെന്ന് വാ ഞാൻ വണ്ടിയിൽ ഉണ്ട്…
ഡാ, റോജിൻ നിതിനും ഷഫീക്കും വന്നോ..
അവര് സ്റ്റേജ് ഡിസൈൻ ഐഡിയ പറയുന്നുണ്ട്….
ഞാൻ മാറ്റി പെട്ടന്ന് വരാം…
ഞാൻ ഡ്രസ് ചെയ്ത് പുറത്തേക്ക് വന്നു…
എൻ്റ പ്രിയതമ രജിഷ നീല സാരിയും പിങ്ക് ബ്ലൗസും ധരിച്ച് സുന്ദരി ആയി നിൽകുന്നു…
റോബിൻ പറഞ്ഞു എന്നാല് ഇറങ്ങാം….
അങ്കിളും ആൻ്റിയും പോയി വരാൻ പറഞ്ഞു…
നിതിൻ വന്ന സ്വിഫ്റ്റ് കാറിൽ ഞാനും നിതിൻ ഷഫീക് റോജിൻ കയറി..
അങ്കിളിൻ്റെ ഇന്നോവയിൽ റോബിൻ രജിഷ പിന്നെ മേക്ക് അപ്പ് ടീം ആയി കസിൻസ്…..
ആദ്യം കോട്ടയിൽ ആയിരുന്നു ഷൂട്ട് ഇട്ടു വന്ന ഡ്രസ്സിൽ തന്നെ…
എൻ്റ മസില് പിടുത്തം ക്യാമറ ടീം ശരിക്കും പെട്ട് പോയി….
ഓരോ പോസുകളും പറഞ്ഞു തരുന്നു, ആദ്യം രണ്ടു പേരും മുഖത്തോട് മുഖം നോക്കി നടക്കുന്ന സീൻ
രണ്ടു പേരും റൊമാൻ്റിക് ആയി ചിരിച്ചു നടക്കു. എനിക്ക് റൊമാൻ്റിക് പോയിട്ട് രജിയുടെ മുഖം കാണുമ്പോൾ ചിരി പോലും വരുന്നില്ല,
അവള് അതെല്ലാം പെർഫെക്റ്റ് ആയി ചെയ്യുന്നുണ്ട്.
ഒടുവിൽ രജി എന്നെ മാറ്റി നിർത്തി സംസാരിച്ചു ജിജോ നമുക്ക് ഇതൊന്നു എടുത്ത് തീർക്കണം , ഒന്ന് ശ്രമിക്കു , ഞാൻ നിക്കുന്ന അവസ്ഥ കണ്ടില്ലേ..
രജി ഞാൻ ശ്രമിക്കാം…
ഓക്കേ,, നമുക്ക് നോക്കാം ചേട്ടാ എന്നു രജി പറഞ്ഞു…
പിന്നെ വലിയ തെറ്റുകൾ പറയാതെ ഫോട്ടോ എടുക്കാൻ കഴിഞ്ഞ്….
ആകാശത്തേക്ക് നോക്കി ചിരിച്ചു കിടക്കുന്ന ചിത്രം …
എൻ്റ മടിയിൽ രജി തല ചായ്ച്ചു കിടക്കുന്നത്…
രജിക്ക് പിറകിൽ നിന്ന് കൈകൾ നീളത്തിൽ പിടിക്കുന്നത്…
അവള് മതിലിൽ ചാരി കിടക്കുമ്പോൾ ഞാൻ അരകെട്ടിൽ പിടിച്ച് കൂടെ ചാരികിടക്കുന്ന ചിത്രം…..
ഇപ്പൊൾ ഒന്നിന് ഒന്ന് മെച്ചപ്പെട്ടു വരുന്നുണ്ട് എന്ന കമൻ്റ് ….
പിന്നെ അവളെ പൂണ്ടടക്കം പിടിച്ചു പൊക്കുന്ന ചിത്രം…
പിന്നെ ഡാമിലേക്ക് ആണ് പോകുന്നത് ,
ആ വഴിക്ക് മാത്യുസ് അങ്കിളിൻ്റെ അനിയത്തിയുടെ വീട് ഉണ്ട് അവിടെ കയറി ഡ്രസ്സ് മാറ്റി രജിയും ടീമും വരും
അപ്പോഴേക്കും ഞങ്ങൾ ഡാമിലേക്ക് പോയി…..
ക്യാമറ ടീം എനിക്ക് പോസ് പറഞ്ഞു തന്നു ,….
രാജിയും ടീമും വന്നപ്പോഴേക്കും ഞാൻ ഷർട്ട് മാറ്റി ബ്ലാക് ഇട്ടിരുന്നു ….
രജി ചുമന്ന പട്ട് പാവാടയും ബ്ലാക് ബ്ലൗസും ആയിരുന്നു..
ആദ്യംതന്നെ ഞാൻ അവൾക്കു പുറകിൽ നിന്നു കഴുത്തിൽ ഉമ്മ വെക്കുന്ന പോലുള്ള പോസ് ആയിരുന്നു…. (തുടരും )