ജീവിതം ഇങ്ങനെയൊക്കെയാണ്
ജീവിതം – ഓഗസ്റ്റ് 5 ബുധൻ
രാവിലെ തന്നെ പള്ളിയിൽ എല്ലാ കാര്യങ്ങളും ചെയ്തു….
പതിനൊന്ന് മണിക്ക് ആണ് മനസമ്മതം പത്ത് മണി കഴിഞ്ഞു എന്നിട്ടും ചെറുക്കനും ടീമും എത്തിയിട്ടില്ല..
മാത്യൂസ് അങ്കിളിൻ്റെ ഫോണിൽ ഒരു കോൾ വന്നു..
അങ്കിള് കോൾ കട്ടായതും അചൻ്റെ അടുത്തേക്ക് ദൃതിയിൽ നടന്നു.
ഞാൻ അച്ചൻ്റെ കൂടെ ഉണ്ടായിരുന്ന്…
അച്ചോ,, മനസമ്മതം നടക്കില്ല, ഈട്ടിക്കൽ പോളും മകനും ചതിച്ചു…
എന്നാ മാത്യൂസ് നീ പറയുന്നത്.
പോളിൻ്റെ കൂടെ ജോലി ചെയ്യുന്ന ഒരു പെണ്ണ്മായി അവൻ അടുപ്പത്തിലാണ് , അതുമാത്രമല്ല ആ പെണ്ണ് ഗർഭിണി ആണെന്ന് പറഞ്ഞു ഇപ്പൊൾ കുടുംബത്ത് വന്നു കേറി എന്ന്…
മാത്യുസേ നീ ആ പോളിനെ വിളിച്ചു ഫോൺ എനിക്ക് താ.
ഞാൻ ഇതെല്ലാം കേട്ട് എന്ത് ചെയ്യണം എന്നറിയാതെ നിന്ന്…
അങ്കിള് അച്ചന് ഫോൺ കൊടുത്തു…
ഹലോ പോളെ ഞാൻ ഫാദർ വർഗീസ് ആണ് , ഞങ്ങൾ കേട്ടത് ശരിയാണോ…
അച്ചോ ശരിയാണ് , ഇതൊന്നും ഞങൾ അറിഞ്ഞതല്ല…
നീ വച്ചോ,, ബാക്കി ഞാൻ അവിടത്തെ ഇടവകയിലെ അച്ഛനെ വിളിക്കാം….
അപ്പോഴേക്കും പള്ളിയിൽ കൂടിയ വീട്ടുകാരും നാട്ടുകാരും അറിഞ്ഞു…
അച്ചോ , ഞാൻ എൻ്റ മോളുടെ മുഖത്ത് എങ്ങിനെ നോക്കും….
മാത്യൂസെ കർത്താവ് തീരുമാനിച്ചു കാണും ഇത് നടക്കരുത് എന്ന്..
അച്ചോ, . എനിക്ക് നാണം കെടാൻ വയ്യ നാട്ടുകാരുടെ മുന്നിൽ..
അപ്പോഴേക്കും ഞാൻ അവിടന്ന് സ്കൂട്ട് ആയി പള്ളി മേടയിൽ നിന്നും താഴെ ചെടി തോട്ടത്തിൽ എത്തിയിരുന്നു….
അച്ചോ. നമുക്ക് ജിജോയെ കൊണ്ട് രജിഷയെ കല്യാണം കഴിപ്പിച്ചാലോ….
മാത്യൂസ് : നല്ലതാണ്…..
നീ ആദ്യം മോളോട് തനിച്ച് സംസാരിക്കു.
അവൻ ?.
നീ പറഞാൽ അവൻ അനുസരിക്കും…
ഓഡിറ്റോറിയത്തിലെ റൂമിൽ വിഷമിച്ചു ഇരിക്കുന്ന ഭാര്യയുടെയും മറ്റു സ്ത്രീ ജനങ്ങളുടെയും ഇടയിലൂടെ മകൾ ഇരിക്കുന്ന റൂമിലേക്ക് മാത്യുസ് നടന്നു….
മകളുടെ കൂട്ട്കാരികളും കസിൻസും എല്ലാം ആശ്വസിപ്പിക്കുന്നുണ്ടവളെ…..
മക്കളെ എല്ലാവരും ഒന്ന് പുറത്ത് ഇറങ്ങി നിക്കു..ഞാൻ മോളോട് തനിച്ച് സംസാരിക്കട്ടെ….
എല്ലാവരും പുറത്തിറങ്ങി…
മോളെ പപ്പ ഒരു കാര്യം ചോദിക്കട്ടെ …
എം..
നിനക്ക് ജിജോയെ കല്യാണം കഴിക്കാൻ പറ്റുമോ, പപ്പ നാട്ടുകാരുടെയും വീട്ടുകാരുടെയും ബന്ധുകാരുടെയും മുന്നിൽ നാണം കെടും..
മോൾക്ക് കഴിയും എങ്കിൽ മാത്രം പപ്പ നിർബന്ധിക്കില്ല .
മോളുടെ ബുദ്ധിമുട്ട് പപ്പക്ക് മനസ്സിലാകും , ഒരാളെ മനസ്സിൽ വച്ചിട്ട് പെട്ടെന്ന് ഇങ്ങനെ സംഭവിക്കുന്നത്..
പാപ്പാ എനിക്ക് സമ്മതം ആണ്, കർത്താവ് ഇതായിരിക്കും തീരുമാനിച്ചത്…
പപ്പ ജിജോയുടെ സമ്മതം ചോദിച്ചു നോക്കിയോ….
ഫാദർ പറഞ്ഞു, ഞാൻ പറങ്ങാൽ ജിജോ അനുസരിക്കും എന്ന്.
ഞാൻ നിൻ്റെ മമ്മിയെ വിളിക്കട്ടെ…
മാത്യുസ് വാതിൽ തുറന്ന്
റീജെ ഇവിടെ വാ….
റീജ അകത്തു കയറി വാതിൽ അടച്ച്..
പിന്നെ നമ്മുടെ മോളെ മനസമ്മതം ഇപ്പോൾ തന്നെ നടക്കും. വരൻ ജിജോ ജോസ് നിനക്ക് എന്തെങ്കിലും പറയാൻ ഉണ്ടോ.
അച്ചായാ അവള് സമ്മതിച്ചോ.
ഉവ്വ്…
മാത്യുസ് വാതിൽ തുറന്നു പുറത്തേക്കു…
അച്ചൻ്റെ അടുത്തു ചെന്ന് കാര്യങ്ങൾ പറഞ്ഞു…
അച്ഛൻ പറഞ്ഞു വിശ്വാസികളെ ഇന്നത്തെ പ്രശ്നം എല്ലാവരും അറിഞ്ഞു കാണുമല്ലോ….
പരേതനായ ജോസ് കുരുവിളയുടെയും ആര്യ ജോസിൻ്റെയും മകൻ ജിജോ ജോസും മാത്യൂസിൻ്റെയും രീജയുടെയും മകൾ രജീഷയുടേയും മനസമ്മതം നടത്താൻ തീരുമാനിച്ചിരിക്കുന്നു.
അച്ചോ, ആദ്യം ആ പയ്യൻ്റെ സമ്മതം ചോദിച്ചു നോക്കിയോ….
അവൻ എവിടെ….
ഉടൻ മൈക് എടുത്ത് ജിജോ ജോസ് പള്ളി മേടയിൽ എത്തണം …
ജിജോ ജോസ് പള്ളി മേടയിൽ എത്തണം….
മൈക്കിൽ വിളിച്ചു പറഞ്ഞത് കൊണ്ട് ഞാൻ കേട്ടു…
ഞാൻ പെട്ടന്ന് തന്നെ പള്ളി മേടയിൽ എത്തി.
അച്ചൻ്റെ അടുത്തു ചെന്ന്..
അച്ചോ , എന്തേ…
നിനക്ക് മാത്യൂസിൻ്റെ മകളെ വിവാഹം കഴിക്കുന്നതിൽ എതിർപ്പ് ഉണ്ടോ ?
എന്താണ് അച്ചോ ?.
ഞാൻ പെട്ടന്ന് വീഴാൻ പോയി കസേരയിൽ പിടിച്ചു നിന്നു.
എതിർപ്പ് ഉണ്ടോ…
അച്ചോ , അങ്ങനെ ചോദിച്ചാൽ.
എനിക്ക് രജിഷയോടു ഒന്ന് സംസാരിക്കണം..
മാത്യുസേ മോൾ എവിടെ ?
ഓഡിറ്റോറിയം റൂമിൽ ഉണ്ട്..
നീ ഇവനെ കൂട്ടി അവളുടെ അടുത്തേക്ക് ചെല്ല്..
ഞാനും മാത്യുസ് അങ്കിളും രജിഷ ഇരിക്കുന്ന റൂമിൽ എത്തി….
എല്ലാവരും ഒന്ന് പുറത്തിറങ്ങി നിൽക്ക് അവർ ഒന്ന് സംസാരിക്കട്ട…
ഞാൻ അകത്തു കയറി പുറത്ത് നിന്നും ആരോ വാതിൽ പൂട്ടി…
ഞാൻ സംസാരിക്കും മുൻപേ രജിഷ ഇങ്ങോട്ട് പറഞ്ഞു ,
എനിക്ക് പൂർണ്ണ സമ്മതം ആണ്…
ആരും എന്നെ നിർബന്ധിച്ചിട്ടില്ല…
രജീഷ ഞാൻ ഇപ്പോഴും ഒന്നും മനസ്സിലാകാത്ത അവസ്ഥയിൽ ആണ്,
അങ്കിള് പറഞ്ഞാൽ എനിക്ക് മറുത്തു പറയാൻ അറിയില്ല , അങ്ങിനെ ശീലിച്ചു പോയി….
ഞാൻ തന്നോട് സംസാരിക്കണം എന്ന് പറഞ്ഞത് ആളുകളെ ബോധ്യപ്പെടുത്താൻ മാത്രമാണ്…
അല്ലെങ്കിൽ നാളെ നാട്ടുകാർ പറയും നിർബന്ധിച്ച് ചെയ്യിപ്പിച്ചു എന്ന്…
ഞാൻ ഡോറിൽ മുട്ടി…
ഡോർ, തുറന്നു …..
അങ്ങിനെ പതിനൊന്ന് മണിയുടെ മനസമ്മതം പന്ത്രണ്ട് മണിക്ക് നടത്തേണ്ടി വന്നു…
പള്ളിമേടയിൽ ചെറുക്കനും പെണ്ണും വന്നു നിന്നു ..
അചൻ ചടങ്ങുകൾ ആരംഭിചു..
പറമ്പിൽ മാത്യൂസിൻ്റയും റീജ മാത്യൂസിൻ്റയും പുത്രി രജിഷ മാത്യൂസിനെ വധുവായി സ്വീകരിക്കാൻ പരേതനായ പുലികാട്ടിൽ ജോസ് കുരുവിളയുടെയും ആര്യ ജോസിൻ്റെയും മകനായ ജിജോ ജോസിന് സമ്മതം ആണോ ആണോ…
സമ്മതം ആണ്…
പരേതനായ പുലികാട്ടിൽ ജോസ് കുരുവിളയുടെയും ആര്യ ജോസിൻ്റെയും മകനായ ജിജോ ജോസിനെ വരാനായി സ്വീകരിക്കാൻ പറമ്പിൽ മാത്യൂസിൻ്റയും റീജ മാത്യൂസിൻ്റയും പുത്രി രജിഷ മാത്യൂസിന് സമ്മതം ആണോ ആണോ…
സമ്മതം ആണ്.
ചടങ്ങുകൾ കഴിഞ്ഞു..
എല്ലാവരും ഭക്ഷണം കഴിക്കാനും , ഫോട്ടോ എടുക്കാനും ആയി നിന്ന്..,.
ഫാമിലി ഫോട്ടോസ് ,
ഗ്രൂപ്പ് ഫോട്ടോ എല്ലാം കഴിഞ്ഞു…
ഇനി കപ്പിൾ സെക്ഷൻ….
ഞാൻ ഭൂലോക പരാജയം ആയിരുന്നു.
കൈ പിടിച്ചു , കെട്ടി പിടിച്ചു, പല പോസുകൾ , ജീവിതത്തിൽ ഒരു പെണ്ണുമായി ഇത്ര ക്ലോസ് ആയി നിക്കുന്നതും ഫോട്ടോ എടുക്കുന്നതും…
വിശപ്പ് തലക്ക് പിടിച്ചു തുടങ്ങി..
പെട്ടന്ന് എൻ്റെ പോക്കറ്റിൽ നിന്നും ഫോൺ അടിച്ചു….
ഞാൻ ഫോൺ എടുത്തു സംസാരിച്ചു….
അക്കാധമിയിൽ ഉണ്ടായിരുന്ന ജാസ്മിൻ ആണ് മലപ്പുറം കാരി.
ചുമ്മാ , കാര്യങ്ങൾ അറിയാൻ വിളിച്ചതാണ്..
രജിഷ ഫോൺ കണ്ടിരുന്നു ഞാൻ പോകറ്റിൽ നിന്നും എടുക്കുമ്പോൾ തന്നെ.
ഞാൻ അടുത്ത് വന്നു നിന്നപ്പോൾ ചോദിച്ചു , ഇപ്പോഴും ഇതാണോ ഉപയോഗിക്കുന്നത്.
അതെ കേട് വന്നില്ല..
പിന്നെ ഭക്ഷണം കഴിക്കാൻ പോയി… (തുടരും)