ജീവിതം ഇങ്ങനെയൊക്കെയാണ്
ജീവിതം – അനൗൺസ്മെന്റ് നടത്തുന്ന രജിയുടെ അങ്കിളിൻ്റെ മകൾ പെർഫോമൻസ്
തുടങ്ങി…
നമ്മൾ ഫാമിലി, ഫ്രണ്ട്സ് ഇന്ന് ഇവിടെ കൂടിയിരിക്കുന്നത് നമ്മുടേ ജിജോ ഇച്ചായൻ്റെ ബെർത്ത് ഡേ പ്രമാണിച്ചാണ്…
ആദ്യം കേക്കുകൾ അറേഞ്ച് ചെയ്തു തുടങ്ങുന്നു…
പുറത്ത് ഇട്ട ടേബിളിൽ കേക്കുകൾ നിരത്തി വെച്ച്…
മൂന്ന് കിലോയുടെ ബ്ലാക് ഫോറസ്ട്രി അതിൽ ഡിസൈൻ ചെയ്തു എഴുതിയിരിക്കുന്നു…
“Happy Birthday jijo Jose IAS”
പിന്നെ മറ്റുള്ളവർ കൊണ്ടുവന്ന മൂന്നാല് കേക്കുകളും..
അവയിൽ എല്ലാം happy Birthday to jijo എന്നും…
ഇനി ഈ കൊച്ചു ഫാമിലി അംഗങ്ങൾ ഒരുമിച്ച് നിൽക്കുക…
എൻ്റ അടുത്ത് രജിഷയും ഞങ്ങളുടെ അപ്പുറവും ഇപ്പുറവും ആൻ്റിയും അങ്കിളും പിന്നെ റോബിനും റോജിനും നിന്ന്….
അച്ഛൻ അടുത്ത് കസേരയിൽ ഇരുന്നു…
ഫോട്ടോ ഗ്രഫർ ചേട്ടൻ എല്ലാം മിസ്സ് ചെയ്യാതെ എടുക്കണം…
ഫോട്ടോ എടുക്കാൻ റോജിൻ്റെ ഫ്രണ്ട്…
പിന്നെ മൊബൈൽ ക്യാമറയുമായി കസിൻസ്….
ഞാൻ കേക്ക് കട്ട് ചെയ്യാൻ തുടങ്ങി….
എല്ലാവരും happy Birthday to jijo എന്നും പറഞ്ഞു തുടങ്ങി….
കട്ട് ചെയ്ത ഒരു കഷ്ണം എടുത്ത് രജിയുടെ വായിൽ വെച്ച് കൊടുത്തു.
രജി തിരിച്ച് എനിക്കും തന്നു.
ഒരു കഷ്ണമെടുത്ത് അച്ചന് നൽകി…
പിന്നെ അങ്കിളിന്, ആൻ്റിക്ക്, റോബിൻ, റോജിൻ….