ജീവിതം ഇങ്ങനെയൊക്കെയാണ്
അല്പ ദൂരം കൂടി പോയപ്പോൾ ഞാൻ വണ്ടി സൈടാക്കി …
ഹലോ.. ഇറങ്ങ്…
കഴിക്കാൻ സ്ഥലം എത്തി…
സമയം രണ്ട് ആകുന്നു…
കുറച്ചു പേര് വരി നിൽകുന്നു….
ഞാൻ പോയി വരിനിന്ന്…
എൻ്റ പുറകിൽ രജിയും..
ഓരോരുത്തരായി ടോക്കൺ വാങ്ങി ഭക്ഷണം വാങ്ങുന്ന വരിയിൽ പോയി നിന്ന് …
ചിലർ ഭക്ഷണം വാങ്ങി പോകുന്നു…
അതിൽ ചിലർ ഇത് സബ് കലക്ടറുടെ വണ്ടി അല്ലേ…
എന്നിട്ട് ആളെവിടെ….
ചിലപ്പോൾ ഡ്രൈവർ വന്നതാകും..
രജിക്ക് പുറകിൽ രണ്ടു മൂന്നു പേരും കൂടെ വന്നു നിന്നു……
ഞാൻ നാല്പതു രൂപ നൽകി ടോക്കൺ എടുത്ത്…
ഞാനും രജിയും ടോക്കൺ നൽകി ഊൺ മേടിച്ചു വണ്ടിക്ക് അടുത്തേക്ക് നടന്നു….
വണ്ടിയുടെ അടുത്ത് എത്തിയപ്പോൾ ആണ് കൈ കഴുകാൻ വെള്ളം ഇല്ല എന്ന് മനസ്സിലായത് ഊൺ പ്ലേറ്റ് വണ്ടിയിൽ വച്ച്….
തിരിച്ചു വീണ്ടും കുടുംബ ശ്രീ ഹോട്ടലിലേക്ക് നടന്നു…
ചേച്ചി വെള്ളം ബോട്ടിൽ ഉണ്ടോ…
ഉണ്ടല്ലോ…
രണ്ടു ബോട്ടിൽ ..
എത്രയാ…
മുപ്പതു രൂപ….
അപ്പോഴേക്കും മൂന്നാല് പേര് ഒഴികെ എല്ലാവരും ഊൺ കഴിഞ്ഞ് പോയിരുന്നു…
ഞാൻ പൈസ കൊടുത്തു….
കുപ്പി മേടിച്ചു
വണ്ടിയിലേക്ക് നടന്നു….
കൈ കഴുകി കഴിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ഹോട്ടൽ പരിസരം അടിച്ചു വൃത്തിയാക്കുന്ന ചേച്ചി അങ്ങോട്ട് വന്നത്….
വണ്ടിയുടെ ബോർഡ് കണ്ട് അവർക്ക് സംശയം തോന്നിയതാണ്…
അങ്ങോട്ട് വന്നപോലെ ആ ചേച്ചി തിരിച്ചു പോയി….
7 Responses
Waiting ✌️
Where is the next part
ഇതിന്റെ ബാക്കി
ഇതിന്റെ ബാക്കി എവിടെ
ഇതിന്റെ ബാക്കി എവിടെ
Nirthiyo
Nithiyo