ജീവിതം ഇങ്ങനെയൊക്കെയാണ്
അവൻ സ്വന്തമാക്കാൻ ആഗ്രഹിച്ച രജീഷ ചേച്ചിയുടെ മനസമ്മതം , കല്യാണമാണ് വരാൻ പോകുന്നത് എന്നതിൽ അവന് നല്ല വിഷമമുണ്ട്..
എന്തിന് വേണ്ടിയാണോ അവൻ ഉയരങ്ങൾ കീഴടക്കാൻ ശ്രമിച്ചത്.. അത് അവന് നഷ്ടമാകുന്നു.
പറയാതെ മനസ്സിൽ കൊണ്ട് നടക്കുന്ന പ്രണയം , ഇനി പറഞ്ഞിട്ടും കാര്യമില്ല, വൈകിപ്പോയി..
അത് അറിഞ്ഞ ശേഷം അവൻ അച്ചനെയും മാത്യൂസ് അങ്കിളിനെയും വിളിച്ചിട്ടില്ല……
മുകേഷ് സാർ ഫ്ലൈറ്റ് ടിക്കറ്റ് എടുത്തു തന്നിരുന്നു …
പുറപ്പെടുന്നതിൻ്റ അന്ന് രാവിലെ അച്ചനെ വീണ്ടും വിളിച്ചു …
കൊച്ചിയിൽ ഇറങ്ങും എന്ന് പറഞ്ഞു..
കല്യാണ ആലോചന വന്നപ്പോൾ ആന്നെ അച്ചൻ മാത്യൂസ് അങ്കിളിനോട് കാര്യം പറഞ്ഞിരുന്നു.
മാത്യൂസ് അങ്കിൾ മറുപടി പറഞ്ഞത് ഇങ്ങനെ ആണ്…
അച്ചോ, ജിജോ എൻ്റ ജോസിൻ്റെ മോൻ ആണ് അവനും ഞാനും ഇത് മുൻപ് പറഞ്ഞിരുന്നു പക്ഷേ ഇപ്പൊൾ അവൻ ഇല്ല . വീട്ടിൽ ആർക്കും ഇത് താൽപര്യവും ഉണ്ടാകില്ല…
അച്ചൻ ഇത് ആരോടും പറയരുത് മോൾക്ക് അവനെ ഇഷ്ടം പോലും അല്ല…
മാത്യൂസേ ഇത് എനിക്ക് അറിയാവുന്നത് കൊണ്ട് ഓർമിപ്പിച്ചു എന്നെ ഒള്ളു.
അച്ചോ, അത് നമുക്ക് വിടാം
ഈട്ടിക്കൽ പോൾ വർഗീസിൻ്റെ മകൻ്റെ ആലോചന ആണ് വന്നിരിക്കുന്നത്..
എടോ മാത്യൂസേ നിൻ്റെ കൊച്ചിനെ പോന്നു പോലെ നോക്കും അവൻ, അവൻ ദൈവ പുത്രൻ ആണെടാ, നിനക്കും നിൻ്റെ മകൾക്കും ഭാഗ്യം ഇല്ല എന്ന് കരുതാം.