ജീവിതം ഇങ്ങനെയൊക്കെയാണ്
അവരുടെ വാക്കുകൾ ആത്മ വിശ്വാസം നൽകി.
അവൻ ഫോണിൽ വിളിച്ചാൽ തിരക്ക് കഴിഞ്ഞ് അവനെ തിരിച്ച് വിളിക്കുന്ന രീതിയിൽ ബന്ധങ്ങൾ ഉണ്ടാക്കി എടുത്ത്…..
ഡിഗ്രി കഴിഞ്ഞ് ആദ്യം ചാൻസിൽ തന്നെ സിവിൽ സർവീസ് അപേക്ഷിച്ചു…
അവന്റെ ഇരുപത്തിഒന്നാം വയസിൽ ആദ്യമായി ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷ പ്രിലിമിമറി എഴുതുന്നു.
പാലക്കാട് തന്നെ സെൻ്റർ ലഭിച്ചു.
പ്രിലിമിനറി കിട്ടിയ അന്ന് അചൻ്റെ കൂടെ പള്ളിയിൽ തങ്ങി.
അച്ഛൻ വിളിച്ചു പറഞ്ഞത് കൊണ്ട് മാത്യൂസ് അങ്കിൾ സമ്മതിച്ചു..
മൂന്ന് മാസം ഉണ്ട് ഫൈനൽ പരീക്ഷക്ക്.
ഹാൾ ടിക്കറ്റ് വന്നപ്പോൾ കോഴിക്കോട് ആണ് സെൻ്റർ . ജോജുവും അച്ചനും കൂടെ പള്ളിക്കാര്യങ്ങൾ എന്ന പേരിലാണ് എക്സാമിന് പോയത്.
ഒടുവിൽ സിവിൽ സർവീസ് ഫൈനൽ എക്സാം കഴിഞ്ഞ് വന്നതിൻ്റെ പിറ്റേന്ന് അവൾക്ക് ജോലിക്ക് ഇൻ്റർവ്യൂ ലെറ്റർ വന്നു….
പാലക്കാട് തന്നെ ഉള്ള ഒരു ഹോസ്പിറ്റലിൽ നിന്നും.
ഒരു 20 കിലോമീറ്റർ അതികം ഉണ്ട് യാത്ര.
മാത്യൂസ് അങ്കിൾ പറഞ്ഞത് കൊണ്ട് കാറിൽ അവൻ രജിഷ ചേച്ചിയെ കൊണ്ട് ഇൻ്റർവ്യൂ വിന് പോയി…..
പോകുമ്പോൾ അവൾ അവനോട് ഒന്നും സംസാരിച്ചില്ല….
കുറെ പെൺ പിള്ളേർ ആണ് ഉള്ളത് കുറച്ചു ആൺപിള്ളേരും…
പണിക്ക് പോകുന്നത് കൊണ്ട് അവൻ്റ ശരീരം നല്ല കട്ടയായിരുന്നു….
ജിമ്മിൽ പോയി ബോഡി ഉണ്ടാക്കാൻ അവന് പൈസയും ഇല്ല നേരവും ഇല്ല…….