ജീവിതം ഇങ്ങനെയൊക്കെയാണ്
ജീവിതം – ഇത് മുൻകൂട്ടി അറിയുന്നത് കൊണ്ടാണവൻ മെയിൽ ഐഡിയിൽ ഫോട്ടോ കേറ്റി വെച്ചത്.
അവൻ ആദ്യമായി ഫോൺ ഉപയോഗിക്കുന്നു. അതും ന അവന്റെ രജിഷ ചേച്ചിയുടെ..
തൻ്റ പെണ്ണിൻ്റെ….
ഫോണിൽ കൂടെ കഠിനമായി സിവിൽ സർവീസ് അവൻ പരിശീലിച്ചു….
അവൻ്റ കൂട്ടുകാരിൽ നിന്നുപോലും എല്ലാം മറച്ചു പിടിക്കാൻ അവൻ ബുദ്ധിമുട്ടി…
അച്ചനെ മാത്രം എല്ലാം അറിയിക്കും…
അവന്റെ അഡ്രസ് പ്രകാരം മാത്യൂസ് അങ്കിളിൻ്റെ വീട്ടിൽ എത്തേണ്ട ലെറ്റർ അടക്കം അച്ഛൻ്റെ നിർദ്ദേശ പ്രകാരം പോസ്റ്റ്മാൻ സലീം ഇക്ക പള്ളിയിൽ അച്ഛൻ്റെ കയ്യിൽ എത്തിക്കും…..
ഡിഗ്രി കഴിഞ്ഞ വൻ മാത്യൂസ് അങ്കിളിൻ്റെ ശിങ്കിടി ആയി നടന്നു ജോലി ചെയ്തു….
അവൻ ഡിഗ്രി കഴിയുമ്പോൾ രജിഷ യുടെ കോഴ്സ് തീർന്നിട്ടില്ല…
നാല് വർഷത്തെ കോഴ്സ് ആണ് ബി ഫാം.. നാല് മാസം കൂടി കഴിഞ്ഞാൽ രജീഷയുടെ കോഴ്സ് കഴിയും…
നാൾക്കു നാൾ രജീഷയുടെ ഭംഗിയും ശരീരവും കൂടി വന്നു..
രജീഷ കോഴ്സ് കഴിഞ്ഞു വന്നു മാസം ഒന്ന് ആകും മുൻപ് തന്നെ കോഴ്സ് കമ്പ്ലീറ്റഡ് സർട്ടിഫിക്കറ്റ് കൊണ്ട് ജോലിക്ക് ശ്രമിച്ചുകൊണ്ടിരുന്നു…
രജീഷയുടെ ശരീരത്തിൽ ആവിശ്യത്തിൽ അധികം കൊഴുപ്പ് അടിഞ്ഞുകൂടി. പക്ഷെ കാന്തിക കണ്ണും മുഖത്തെ ഭംഗിയും ഇപ്പോഴും പഴയതു പോലെ തന്നെ ആയിരുന്നു….
ഇതിനിടയിൽ അച്ഛൻ്റെ കൂടെ പല സിവിൽ സർവീസ് ഉദ്യോഗസ്ഥരെയും നേരിട്ട് കാണാനും സംശയം ചോദിക്കാനും കഴിഞ്ഞു…
അവരുടെ വാക്കുകൾ ആത്മ വിശ്വാസം നൽകി.
അവൻ ഫോണിൽ വിളിച്ചാൽ തിരക്ക് കഴിഞ്ഞ് അവനെ തിരിച്ച് വിളിക്കുന്ന രീതിയിൽ ബന്ധങ്ങൾ ഉണ്ടാക്കി എടുത്ത്…..
ഡിഗ്രി കഴിഞ്ഞ് ആദ്യം ചാൻസിൽ തന്നെ സിവിൽ സർവീസ് അപേക്ഷിച്ചു…
അവന്റെ ഇരുപത്തിഒന്നാം വയസിൽ ആദ്യമായി ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷ പ്രിലിമിമറി എഴുതുന്നു.
പാലക്കാട് തന്നെ സെൻ്റർ ലഭിച്ചു.
പ്രിലിമിനറി കിട്ടിയ അന്ന് അചൻ്റെ കൂടെ പള്ളിയിൽ തങ്ങി.
അച്ഛൻ വിളിച്ചു പറഞ്ഞത് കൊണ്ട് മാത്യൂസ് അങ്കിൾ സമ്മതിച്ചു..
മൂന്ന് മാസം ഉണ്ട് ഫൈനൽ പരീക്ഷക്ക്.
ഹാൾ ടിക്കറ്റ് വന്നപ്പോൾ കോഴിക്കോട് ആണ് സെൻ്റർ . ജോജുവും അച്ചനും കൂടെ പള്ളിക്കാര്യങ്ങൾ എന്ന പേരിലാണ് എക്സാമിന് പോയത്.
ഒടുവിൽ സിവിൽ സർവീസ് ഫൈനൽ എക്സാം കഴിഞ്ഞ് വന്നതിൻ്റെ പിറ്റേന്ന് അവൾക്ക് ജോലിക്ക് ഇൻ്റർവ്യൂ ലെറ്റർ വന്നു….
പാലക്കാട് തന്നെ ഉള്ള ഒരു ഹോസ്പിറ്റലിൽ നിന്നും.
ഒരു 20 കിലോമീറ്റർ അതികം ഉണ്ട് യാത്ര.
മാത്യൂസ് അങ്കിൾ പറഞ്ഞത് കൊണ്ട് കാറിൽ അവൻ രജിഷ ചേച്ചിയെ കൊണ്ട് ഇൻ്റർവ്യൂ വിന് പോയി…..
പോകുമ്പോൾ അവൾ അവനോട് ഒന്നും സംസാരിച്ചില്ല….
കുറെ പെൺ പിള്ളേർ ആണ് ഉള്ളത് കുറച്ചു ആൺപിള്ളേരും…
പണിക്ക് പോകുന്നത് കൊണ്ട് അവൻ്റ ശരീരം നല്ല കട്ടയായിരുന്നു….
ജിമ്മിൽ പോയി ബോഡി ഉണ്ടാക്കാൻ അവന് പൈസയും ഇല്ല നേരവും ഇല്ല…….
കാണാൻ വലിയ ഗ്ലാമർ ഒന്നും ഇല്ല വെയിലും മഴയും മഞ്ഞും കൊണ്ട് വിശ്രമം ഇല്ലാത്ത ജീവിതം അല്ലേ.
പള്ളിയിൽ ഒറ്റക്ക് കർത്താവിൻ്റെ മുന്നിൽ ഇരുന്ന് കരയാറുണ്ട്.
പപ്പയെയും മമ്മിയേയും നഷ്ടപെട്ടത് മുതൽ ഒറ്റക്ക് പള്ളിയിൽ വന്നാൽ കരഞ്ഞു സമാധാനിക്കാം..
അതവൻ ഇന്നും തുടരുന്നു.
പെൺ പിള്ളേര് അവനെ നോക്കി കമൻ്റ് അടിക്കുന്നുണ്ട്.
അങ്ങിനെ ഇൻ്റർവ്യൂ കഴിഞ്ഞിട്ട് രജിഷ ചേച്ചി വന്നു…
പോകാം….
ഓ..
ജിജോ എനിക്ക് വിശക്കുന്നുണ്ട് ഏതെങ്കിലും ഹോട്ടലിൽ കയറി കഴിക്കാം……
അയ്യോ എൻ്റെ കയ്യിൽ പൈസ ഇല്ല..
എൻ്റെ കയ്യിൽ ഉണ്ട് നീ ഏതെങ്കിലും ഹോട്ടലിൽ നിർത്തിയാൽ മതി.
അങ്ങിനെ ഒരു ഹോട്ടലിൽ വണ്ടി നിർത്തി അവർ അകത്തു കയറി.
അവനോട ചോദിക്കുകപോലും ചെയ്യാതെ രണ്ടു ബിരിയാണി ഓർഡർ ചെയ്തു…
ബിരിയാണി കൊണ്ട് വരും വരെ അവനോട് രജിഷ സംസാരിച്ചു..
ജീവിതത്തിൽ ആദ്യമായിട്ടാണ് അവൾ അത്ര ഫ്രീയായി സംസാരിക്കുന്നത്..
ഇനി എന്താ പരിപാടി ?
പി ജീ പഠിക്കുണ്ടോ….
ഇല്ല…
അക്കൗണ്ട് ജോലി നോക്കണം , ഒരു സ്ഥലം വാങ്ങി വീട് വെക്കണം….
ഇതൊക്കെ ചെയ്യണം…
പപ്പക്കും മമ്മക്കും ഓർമ ദിവസം പോലും എൻ്റടുത്ത് വരാൻ വീട് വേണം….
അപ്പോഴേക്കും ബിരിയാണി വന്നു..
കഴിച്ചു..
ബില്ല് വന്നപ്പോൾ അൻപത് രൂപ ടിപ്പ് നൽകി…
തിരിച്ച് പോരുമ്പോൾ ഒന്നും സംസാരിച്ചില്ല…
ജിജോയുടെ റിസൾട്ട് വന്നു ….
പോലീസ് വെരിഫിക്കേഷൻ എല്ലാം തോമസ് അങ്കിൾ ചെയ്തു കൊടുത്തു..
അതും രഹസ്യമായി.
ഐഎഎസ് സെലക്ട് ചെയ്യാൻ കഴിയുന്ന റാങ്ക് ഉണ്ട്.
ട്രൈനിംഗ്ന് പോകുന്ന സമയത്ത് അവന് ഇരുപത്തി രണ്ടു വയസ് കഴിഞ്ഞിരുന്നു…
സെമിനാരിയിൽ പോകുന്നു എന്ന് പറഞ്ഞാണ് മുസോറാമിൽ പോകുന്നത്….
അദ്യ മൂന്ന് മാസം ഐപിഎസ് ഐഎഎസ് ഐഎഫ്എസ് ടീം ഉണ്ടായിരുന്നു ….
പിന്നീട് രണ്ടു വർഷത്തോളം ഐഎഎസ് സെലക്ഷൻ കിട്ടിയവർ മാത്രമായി ചുരുങ്ങി….
അവിടെയും അവൻ്റ സാഹചര്യവും വിഷമവും കാണാൻ ഉയർന്ന ഉദ്യോഗസ്ഥരിൽ ചിലർക്ക് കഴിഞ്ഞു..
മലയാളി ആയ ഐഎ എസ് കാരൻ മുകേഷ്. പഞ്ചാബ് കാരി ദീപ്തി സിംഗ് എന്നിവർ നല്ല രീതിയിൽ സപ്പോർട്ട് ചെയ്തു…
അവർ അക്കാദമിയിൽ വച്ച് പരിചയപെട്ടു പ്രേമിച്ചു കല്യാണം കഴിച്ചു കുറെ നാളത്തെ സർവീസിന് ശേഷം ഇവിടേക്ക് തന്നെ എത്തി….
കേരള കേഡർ തന്നെ സെലക്ട് ചെയ്യാൻ കഴിഞ്ഞു.
ഇത്രയും ക്ലോസ് ആയിട്ട് അവരോട് പോലും ഫാമിലിയെ പറ്റി പറഞ്ഞിട്ടില്ല..
ചോദിക്കുമ്പോൾ എല്ലാമവൻ ഒഴിഞ്ഞു മാറും…
അത് തുടർന്നപ്പോൾ അവർ ചോദ്യം നിർത്തി….
അവന് പറയാൻ താൽപര്യം ഇല്ലായിരുന്നു എന്ന് അവർക്ക് തോന്നിക്കാണും….
പരിശീലന കഴിഞ്ഞ് ഇരുപത്തിനാലാം വയസിൽ അവൻ നാട്ടിൽ പോകുന്നു….
രണ്ടര വർഷത്തെ ട്രെയിനിംഗ് അവനെ നന്നായി മാറ്റി എടുത്ത് . ശാരീരികമായും മാനസികമായും. ചിട്ടയായ വ്യായാമം , ഭക്ഷണം , ഉറക്കം എല്ലാം ആയപ്പോൾ
ഞാൻ അല്പം ഗ്ലാമർ ആയി .
അവൻ സ്വന്തമാക്കാൻ ആഗ്രഹിച്ച രജീഷ ചേച്ചിയുടെ മനസമ്മതം , കല്യാണമാണ് വരാൻ പോകുന്നത് എന്നതിൽ അവന് നല്ല വിഷമമുണ്ട്..
എന്തിന് വേണ്ടിയാണോ അവൻ ഉയരങ്ങൾ കീഴടക്കാൻ ശ്രമിച്ചത്.. അത് അവന് നഷ്ടമാകുന്നു.
പറയാതെ മനസ്സിൽ കൊണ്ട് നടക്കുന്ന പ്രണയം , ഇനി പറഞ്ഞിട്ടും കാര്യമില്ല, വൈകിപ്പോയി..
അത് അറിഞ്ഞ ശേഷം അവൻ അച്ചനെയും മാത്യൂസ് അങ്കിളിനെയും വിളിച്ചിട്ടില്ല……
മുകേഷ് സാർ ഫ്ലൈറ്റ് ടിക്കറ്റ് എടുത്തു തന്നിരുന്നു …
പുറപ്പെടുന്നതിൻ്റ അന്ന് രാവിലെ അച്ചനെ വീണ്ടും വിളിച്ചു …
കൊച്ചിയിൽ ഇറങ്ങും എന്ന് പറഞ്ഞു..
കല്യാണ ആലോചന വന്നപ്പോൾ ആന്നെ അച്ചൻ മാത്യൂസ് അങ്കിളിനോട് കാര്യം പറഞ്ഞിരുന്നു.
മാത്യൂസ് അങ്കിൾ മറുപടി പറഞ്ഞത് ഇങ്ങനെ ആണ്…
അച്ചോ, ജിജോ എൻ്റ ജോസിൻ്റെ മോൻ ആണ് അവനും ഞാനും ഇത് മുൻപ് പറഞ്ഞിരുന്നു പക്ഷേ ഇപ്പൊൾ അവൻ ഇല്ല . വീട്ടിൽ ആർക്കും ഇത് താൽപര്യവും ഉണ്ടാകില്ല…
അച്ചൻ ഇത് ആരോടും പറയരുത് മോൾക്ക് അവനെ ഇഷ്ടം പോലും അല്ല…
മാത്യൂസേ ഇത് എനിക്ക് അറിയാവുന്നത് കൊണ്ട് ഓർമിപ്പിച്ചു എന്നെ ഒള്ളു.
അച്ചോ, അത് നമുക്ക് വിടാം
ഈട്ടിക്കൽ പോൾ വർഗീസിൻ്റെ മകൻ്റെ ആലോചന ആണ് വന്നിരിക്കുന്നത്..
എടോ മാത്യൂസേ നിൻ്റെ കൊച്ചിനെ പോന്നു പോലെ നോക്കും അവൻ, അവൻ ദൈവ പുത്രൻ ആണെടാ, നിനക്കും നിൻ്റെ മകൾക്കും ഭാഗ്യം ഇല്ല എന്ന് കരുതാം.
അച്ചോ , ഞാൻ എന്ത് ചെയ്യാനാണ്. ചെറുക്കനും വീട്ടുകാരും ഉടൻ വന്നു കണ്ടു പോകും. വീഡിയോ കോൾ വഴി അവർ കണ്ടു സംസാരിച്ചു ഇഷ്ടപ്പെട്ടു..
ഇനി നാട്ടു നടപ്പ് പോലെ പെണ്ണ് കാണൽ പിന്നെ മനസമ്മതം കല്യാണവും മൂന്ന് ദിവസത്തെ ഗ്യാപ്പ്….
ഞങൾ കാരണവന്മാരുടെ തീരുമാനം ബുധൻ 5 ന് മനസമ്മതം ശനിയാഴ്ച 8 ന് മിന്ന് കെട്ട് കല്യാണം….
അത് ചെറുക്കൻ്റെ പള്ളിയിലും മനസമ്മതം നമ്മുടെ പള്ളിയിൽ വച്ച് മുറ പോലെ നടക്കട്ടെ…
അവന് യു എസ്സിന് പോകാൻ ഉള്ളതാണ്.
ഇനി എല്ലാം മാത്യൂസിന്റെ ഇഷ്ടം പോലെ. ( തുടരും )