ജീവിതം ഇങ്ങനെയൊക്കെയാണ്
പല ചടങ്ങുകളും ആചാരങ്ങളും നമ്മൾ മനസമ്മതത്തിനും കല്യാണത്തിനും ഒഴിവാക്കി..
ഞാൻ നാളെ വീട്ടിൽ വരുന്നുണ്ട് അവരോട് ഞാൻ സംസാരിക്കാം…
ഇപ്പൊൾ നിങൾ ചെല്ല്….
എന്നാ ,, അച്ചോ ഞങൾ…. ഇറങ്ങുന്നു.
രാവിലെ നേരത്തെ പോകും പത്ത് മണിക്ക് മുൻപേ അവിടെ എത്തണം…
ശരി ,, മോനെ ജിജോ…..
ഞങൾ അച്ചനോട് യാത്ര ചോദിച്ചു പള്ളിയിൽ നിന്നും ഇറങ്ങി,,,…
കാറിൽ കയറി വീട്ടിലേക്ക് വിട്ടു……
ഭാഗ്യം , ഗേറ്റ് തുറന്നു കിടക്കുന്നത് കൊണ്ട് വണ്ടിയിൽ നിന്നും ഇറങ്ങി ഗേറ്റ് തുറകേണ്ട കാര്യം വേണ്ടി വന്നില്ല..
സിറ്റ് ഔട്ടിൽ തന്നെ മത്യൂസ് അങ്കിൾ ഇരിക്കുന്നു,, വണ്ടിയുടെ ശംബ്ദം കേട്ട് പുറത്തേക്ക് വന്നു..
വണ്ടിയിൽ സബ് കലക്ടർ എന്ന ബോർഡ് കണ്ട് അന്തം വിട്ട് നിന്ന്…
ഡോർ, തുറന്നു ഞങൾ പുറത്ത് ഇറങ്ങി..
ഹാ,,, മക്കളെ ,, നിങൾ ആയിരുന്നോ… വണ്ടി….
അപ്പോഴേക്കും രജി അങ്കിളിനെ കെട്ടി പിടിച്ചു പറഞ്ഞു
പാപ്പാ ,, ജിജോ അച്ചായൻ നമ്മളെ എല്ലാവരെയും പറ്റിച്ചു.
എന്താ മോളെ പറയുന്നത്..
പപ്പാ,, അച്ചായൻ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ സബ് കലക്ടർ ആണ്…..
ഇത് , കേട്ടുകൊണ്ടാണ് റീജ ആൻ്റി സിറ്റ് ഔട്ടിലേക്ക് വന്നത്.
രജി ,,, നീ പുറത്ത് നിന്നും വരുന്നതല്ലേ, അതും ഹോസ്പിറ്റലിൽ നിന്നും …
ഒന്ന് ഫ്രഷ് ആയിട്ടു പോരെ ഈ കെട്ടിപിടുത്തം,,, ഇപ്പോഴത്തെ സാഹചര്യം ,, തീരെ ബോധം ഇല്ലാതായൊ.. ( തുടരും )