ജീവിതം ഇങ്ങനെയൊക്കെയാണ്
ഇവൻ മറുപടി പറഞ്ഞത് കേൾക്കണോ..
വേണ്ട , അച്ചോ ജോസിൻ്റെ മകന് സ്വന്തം മകളെ തരാൻ കഴിയില്ല എന്ന് ഒരിക്കൽ പറഞ്ഞതല്ലേ, പിന്നെ എന്തിനാ…..
എൻ്റ ഐഎഎസ് കണ്ടിട്ടാണോ അച്ഛൻ ചോദിക്കുന്നത്.
നിൻ്റെ പപ്പക്ക് ഒരു പ്രശ്നം വന്നാൽ അത് ഇവന് സഹിക്കില്ല, ,,അത് തന്നെ ആയിരുന്നു ഇവൻ്റ പപ്പ ജോസിൻ്റെ കാര്യവും….
ഇന്ന് ഈ ഒഫീഷ്യൽ വണ്ടിയിൽ പള്ളി മുറ്റത്തേക്ക് വന്നപോലെ വീട്ടു മുറ്റത്ത് വന്നിറങ്ങുമ്പോൾ മാത്രമേ മറ്റുള്ളവർ അറിയാകൂ എന്നത് അവൻ്റെ ഒരു റിവഞ്ച് ആണ്…
അത് അവൻ വാശിയോടെ നേടിയെടുത്തു,, നിന്നെ നഷ്ടമായി പോയി എന്നത് അവനിൽ വിഷമം ഉണ്ടാക്കി..
അത് അവനെ കേരള കേഡർ എത്രയും പെട്ടെന്ന് മാറണം എന്ന ചിന്തയിൽ എത്തി….
എല്ലാം കർത്താവ് മാറ്റി മറിച്ചു….
നേരം വൈകുന്നു..
രണ്ട് പേരും ചെല്ല്…..
അച്ചോ ജിജോ യുടെ സ്നേഹം ഞാൻ മനസമ്മതം കഴിഞ്ഞത് മുതൽ അറിയുന്നുണ്ട്..
എൻ്റ ബന്ധുക്കൾ പലരും രഹസ്യമായി സംസാരിക്കുന്നത് മനസമ്മതത്തിനും കല്യാണത്തിനും ഞാൻ കേട്ടിട്ടുണ്ട്..
ജോലിയും വരുമാനവും ഇല്ലാത്ത ഇവന് കൊടുത്താല്ലോ എന്ന്…
അന്നു എനിക്ക് അങ്ങിനെ തോന്നിയില്ല, പപ്പക്ക് ഉറപ്പുണ്ട് ജിജോ എന്നെ കൈവിടില്ല എന്ന്.
അത് കൊണ്ടല്ലെ അന്ന് മനസമ്മതം നടത്തിയത്..
മോളെ രജി ഇതൊക്കെ നമ്മുടെ സഭയിൽ വിരളം ആണ്,