ജീവിതം ഇങ്ങനെയൊക്കെയാണ്
ഈ കൊച്ചനെ അല്ലേ അച്ചൻ നോർത്തിൽ പഠിക്കാൻ വിട്ടത്….
അതെ ,, വിൽസാ ജിജോ ജോസ് നമ്മുടെ ജോസിൻ്റെ മകൻ എന്ന് കൂടി പറയ്.
ജിജോ ജോസ് ഐഎഎസ് , അവൻ സബ് കലക്ടർ ആണ്….
അച്ചോ….നമ്മുടെ ഇടവകയിൽ നിന്നും ഒരു കലക്ടർ..
നമുക്ക് ഇത് ആഘോഷിക്കണം.
അതൊന്നും വേണ്ട വിൽസൺ ചേട്ടാ,
നമുക്ക് ആ പണം അനാഥാലയത്തിലേക്ക് നൽകാം…
അത് പോര കുഞ്ഞേ ,, ഞായർ ആഴ്‌ച കുർബാനക്ക് ശേഷം ചെറിയ ഒരു പരിപാട. ..
കമ്മിറ്റി തീരുമാനം ആണ്….
അതിനിടക്ക് കമ്മിറ്റി കൂടിയോ…
ഞാൻ തന്നെ അല്ലേ പ്രസിഡെൻ്റ്….
ആയിക്കോട്ടെ…
ഞാൻ ചോദിച്ചു….
എന്താ അച്ചോ… ഒരു ചർച്ച …
അതൊന്നും ഇല്ലെട , പള്ളിപെരുന്നാൾ നടത്തിപ്പിനെ കുറിച്ച്……
ഡേറ്റ് എന്നാണ്..
ഈ മാസം മുപ്പതും മുപ്പത്തി ഒന്നും…
അച്ചോ , ഫുഡ് എൻ്റ വക ആണെന്ന് പറയുന്നു..
അച്ചോ, അപ്പോ ഫൂഡ് ആയി …
ഞങൾ ഹാളിൽ പോയി നോക്കട്ടെ എന്നു പറഞ്ഞു കമ്മിറ്റി അംഗങ്ങൾ പോയി….
എന്തേ രജിഷ മോളെ സുഖം ഇല്ലെ,
ഒന്നും മിണ്ടാതെ നിൽകുന്നു….
അച്ചോ… ജിജോ??
അതെ മോളെ നിനക്ക് നൂറു ചോദ്യങ്ങൾ കാണും……
ഒറ്റ ഉത്തരം മാത്രം ഒള്ളു…..
നിനക്ക് വേണ്ടി, ,, നിന്നെ സ്വന്തമാക്കാൻ ജിജോ എടുത്ത കഷ്ടപ്പാട് ആണ് അവനെ ഈ നിലയിൽ എത്തിച്ചത്…..
പിന്നെ കല്യാണം ഉറപ്പിക്കും സമയത്ത് നിൻ്റെ പപ്പയോടു ഞാൻ സംസാരിക്കാം എന്ന് ഇവനോട് പറഞ്ഞതാ…