ജീവിതം ഇങ്ങനെയൊക്കെയാണ്
ഞാൻ നേരത്തെ ഇറങ്ങാം….
ശരി….
ഞാൻ ഫോൺ വച്ചു…
സാറേ , എത്തി കേട്ടോ….
ഞങ്ങൾ വണ്ടിയിൽ നിന്നും ഇറങ്ങി …
ആ,,, സാറേ പണി തുടങ്ങിയിട്ടുണ്ടലോ….
ഞാനും ചേട്ടനും അകത്തേക്ക് കയറി…
സിറ്റ് ഔട്ട്…..
നേരെ കയറിയാൽ സെപ്പറേഷൻ ഇല്ലാതെ ഡൈനിങ് ലിവിംഗ് ഹാൾ……
ഹാളിൽ കോമൺ ബാത്റൂം, വാഷ് ബൈസ്.
ഹാളിനു ഇരു വശത്തും ഓരോ റൂമുകൾ…
രണ്ടു റൂമിനും അറ്റാച്ച്ഡ് ബാത്ത്റൂം ഉണ്ട്..
പിന്നെ ഒരു ചെറിയ റൂം , വർക് ഏരിയ , അപ്പുറത്ത് നീളൻ അടുക്കള…..
ഹാളിലേക്ക് വന്നു മുകളിലേക്ക് ഉള്ള സ്റ്റയർ കയറി …
ഷീറ്റ് ഇട്ടിരിക്കുന്നു , തുണികൾ ഉണകാനും മറ്റും …..
പിന്നെ കോൺട്രാക്ടറെയും പണിക്കാരെയും കണ്ടു സംസാരിച്ചു……
ഉൾവശത്ത് വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ല, ജസ്റ്റ് ഒന്നോ രണ്ടോ കോട്ട് പൈൻ്റ് ചെയ്യണം എന്ന് കോൺട്രാക്ടർ പറഞ്ഞു….
ഞാൻ പറഞ്ഞു വലിയ ചിലവ് വരാതെ തീർക്കുക, പുറം ഭാഗം എല്ലാം വൃത്തി ആക്കി മാറ്റണം….
എന്നേക്ക് മുഴുവൻ തീർക്കാൻ പറ്റും…..
സാറേ , ഒരു നാലഞ്ചു ദിവസം എടുക്കും……..
ശനിയാഴ്ച പതിനഞ്ചാതിയ്യതി വൈകീട്ട് മുഴുവൻ തീർത്തു ഓഫീസിൽ റിപ്പോർട്ട് ചെയ്യണം…..
ആദ്യം ഉൾഭാഗം തീർക്കണം, എന്നാൽ എന്തെങ്കിലും പുറം ജോലികൾ ശനിയാഴ്ചക്ക് തീർന്നില്ല എങ്കിൽ ഞായർ ചെയ്തു തീർക്കണം,,
ഞായറാഴ്‌ച്ച വൈകീട്ട് നാല് മണിയോടെ ഇവിടെ എത്താൻ ആണ് പ്ലാൻ ചെയ്യുന്നത്..