ജീവിതം ഇങ്ങനെയൊക്കെയാണ്
ഞാൻ കൈ കഴുകി ഭക്ഷണം കഴിച്ചു…
സമയം ഒന്നേ ഇരുപത് കഴിയുന്നു….
ഞാൻ ക്യാബിൻ നിന്നും ഇറങ്ങി , സ്റ്റാഫ് ഇരിക്കുന്ന ഹാളിലൂടെ നടന്നു ……
പെട്ടന്ന് വിജയ് മേനോൻ (വിജയ് ചേട്ടൻ) വിളിച്ചു ,,,
സാറേ,,, പോകുവാണോ…
വിജയ് ചേട്ടാ,,,.
ഞാൻ ഗസ്റ്റ് ഹൗസ് ഒന്ന് കാണാൻ….
മാഡം ഇറങ്ങി എന്ന് പറഞ്ഞു, ഇനി ചെറിയ പൈൻ്റിങ് ജോലികൾ ,,
പിന്നെ ഒന്ന് ക്ലീൻ ചെയ്യണം….
താമസം ഒരാഴ്ചക്ക് ഉള്ളിൽ ഇങ്ങോട്ട് മാറ്റണം എന്നാണ് മുകളിൽ നിന്നും കിട്ടിയ നിർദ്ദേശം…..
സാറേ, , ഞാൻ വരണോ….
വേണ്ട ,,,ബിനോയ് ചേട്ടൻ ഉണ്ടല്ലോ….
ഞാൻ ഇന്നോവ കാറിന് അടുത്തേക്ക് നടന്നു….
സാറേ എന്നാൽ പോകാം…
ആ.. ചേട്ടാ പോകാം…
ഏതു ഭാഗത്തു ആണ് ഗസ്റ്റ് ഹൗസ്….
ഇവിടുന്ന് ഹൈവെയിൽ കയറി പട്ടാമ്പി ഭാഗത്തേക്ക് കുറച്ചു പോയാൽ വലത്തോട്ട് ഒരു റോഡു കാണും പബ്ലിക് ലൈബ്രറിയുടെ ബോർഡ് കാണും ആ റോഡിന് മുൻപോട്ടു പോയാൽ ഒരു ഐശ്വര്യ അപാർട്മെൻ്റ് ഉണ്ട് അതിനു അടുത്ത്…….
(ഫോൺ റിംഗ് ചെയ്തു..)
ഹലോ,,,
ആ.. രജി….
ഇച്ചായാ ഡ്യൂട്ടി കഴിഞ്ഞ്…..
നേരത്തെ ആണോ….
അല്ല….
ആ… കഴിച്ചോ….
ഇല്ല ,,, കഴിക്കാൻ പോകുന്നു…
ഇച്ചായൻ കഴിച്ചോ?.
ഞാൻ കഴിച്ചു ,,, ഗസ്റ്റ് ഹൗസ് നോക്കാൻ വന്നതാണ്.. നീ ഫ്രീ ആയി എന്ന് അറിഞ്ഞിരുന്നു എങ്കിൽ കൂട്ടിയെനെ…..
കഴിച്ചു കഴിഞ്ഞു ഇറങ്ങാൻ ആയാൽ വിളിക്ക്….