ജീവിതം ഇങ്ങനെയൊക്കെയാണ്
എൻ്റ പപ്പയേക്കാൾ പ്രായം ഉണ്ട് താങ്കൾക്ക്.
സാർ, ഞാൻ ജൂലിയ ജോണി
സർവീസിൽ കയറിയിട്ട് എട്ടു മാസം കഴിഞ്ഞ്, മാഡത്തിന് നൽകിയ പിന്തുണ സാറിനും ഉണ്ടാകും…..
എനിക്ക് നിങ്ങളുടെ പിന്തുണ നൽകി കൂടെ ഉണ്ടാകണം…..
നിങ്ങളിൽ ഒരാളായി ഞാനും കൂടെ ഉണ്ടാകും……
പിന്നെ കോവിഡ്മായി ബന്ധമുള്ള കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം…..
കൂടെ മറ്റു കാര്യങ്ങളിലും…..
എല്ലാവരും വാക്സിൻ സ്വീകരിച്ചതല്ലെ ?
സാർ, സെക്കൻ്റ് ഡോസ് എടുക്കാൻ ആറ് പേരുണ്ട്……
ആരൊക്കെ ആണ്, ക്യാബിനിൽ വന്നു കാണണം, അല്ലെങ്കിൽ വേണ്ട , നാളെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പോയി എടുക്കണം…..
മെഡിക്കൽ ഓഫീസറെ ഞാൻ വിളിച്ചു സംസാരിക്കട്ടെ…..
പൊതുജനത്തിന് സേവനം നൽകുമ്പോൾ നമ്മുടെ ആരോഗ്യം ശ്രദ്ധിക്കാൻ മറക്കരുത്…..
ഫോൺ റിംഗ് ചെയ്തു….
Excuse me
Hello,
അതെ , പറയൂ….
ഒഫീഷ്യൽ ആയി മെയിൽ അയച്ചിട്ടുണ്ടല്ലോ…
ഓക്കേ, നോക്കട്ടെ
ആ . ഞാൻ നാളത്തെ പ്രോഗ്രാം നോക്കി അറിയിക്കാം…
ശരി…
ജില്ലാ മെഡിക്കൽ ഓഫീസർ ആണ് വിളിച്ചത്…. ….
അവലോകന യോഗം നാളെ രാവിലെ പതിനൊന്നിന്…….
അപ്പൊൾ നമുക്ക് പിരിയാം….
ലഞ്ച് ടൈം ആയല്ലോ…..
എന്നാൽ എല്ലാവരും കഴിക്കാൻ നോക്കിക്കോ…..
ഷാജി ചേട്ടാ , എനിക്ക് ഊണ് വേണമല്ലോ…
സാർ, ഇങ്ങോട്ട് കൊണ്ട് വന്നാൽ പോരെ…
മതി.. മാഡം എങ്ങനെ ചെയ്യാറ്….