ഈ കഥ ഒരു ജീവന്റെ സ്വഭാവം അവന്റെ അപ്പന്റേതോ ? സീരീസിന്റെ ഭാഗമാണ് , മറ്റ് 19 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ജീവന്റെ സ്വഭാവം അവന്റെ അപ്പന്റേതോ ?
ജീവന്റെ സ്വഭാവം അവന്റെ അപ്പന്റേതോ ?
എന്താ മോളെ.
ഒന്നുമില്ല അമ്മേ.. എന്ന് പറഞ്ഞ് ഞാൻ ഒഴിഞ്ഞ് മാറി..
ഞാനും അമ്മയും കൂടി പണികളെല്ലാം ചെയ്തു കഴിഞ്ഞു.
ജീവൻ കോളേജ് കഴിഞ്ഞു വന്ന് കൂട്ടുകാരോടൊപ്പം കളിക്കാൻ പോയി. പിന്നെ ഏട്ടനും മോനും ഒരുമിച്ചാണ് വന്നത്.. അവർ ഒന്നിച്ച് വന്നത് കണ്ട് ഞാൻ ചോദിച്ചു..
ആഹാ…. ഇവനെ എവിടുന്ന് കിട്ടി.
കളഞ്ഞു കിട്ടിയതാ. എന്താ..
ചേട്ടൻ തമാശ പറഞ്ഞു.
ഓഹോ… മോനേ…. ഡാഡിനെ നിനക്ക് എവിടുന്നാ കളഞ്ഞുകിട്ടിയത്.
അത് ഞങ്ങൾ കളിക്കുന്ന ഗ്രൗണ്ടിൻ്റെ അടുത്തുകൂടി ആരോ വലിച്ച് എറിഞ്ഞപോലെ പോകുന്ന കണ്ടു.
അത് കേട്ട് ഞാൻ ചിരിച്ചപ്പോൾ ചേട്ടൻ കൃത്രിമ ദേഷ്യത്തിൽ പറഞ്ഞു..
ആഹാ…കൊള്ളാലോ നീ.. വീട്ടിലേക്കു പോകുന്ന എന്നെ തടഞ്ഞു നിർത്തി എൻ്റെ വണ്ടിയിൽ കയറിയിട്ട് ഇപ്പോ ഇങ്ങനെ ആയോ..
അപ്പനും മോനും തമ്മിൽ അതും പറഞ്ഞ് തർക്കിക്കേണ്ട എന്ന് കരുതി ഞാൻ പറഞ്ഞു..
മതി മതി. എനിക്കാ രണ്ടാളെയും കളഞ്ഞു കിട്ടിയത്.. [ തുടരും]