ഇത് അവിഹിതമാണോ? അതോ ആഗ്രഹ സഫലീകരണമോ !!
അവിഹിതം – ഇടയ്ക്ക് എന്റെ വിരലിൽ ഓരോ കുഞ്ഞ് കടികൾ ഏൽപ്പിക്കാനും അവൻ മറന്നില്ല.അതോടെ എനിക്ക് ഒരു ചെറിയ സമാധാനമായി..അങ്ങനെ ഞാൻ വാരി കൊടുത്തത് മുഴുവൻ കഴിച്ച് അവന്റെ വയർ നിറഞ്ഞെന്നവൻ പറഞ്ഞപ്പോൾ അവനോട് കൈ കഴുകി വരാൻ പറഞ്ഞിട്ട് ആ പ്ലേറ്റിൽത്തന്നെ കുറച്ച് ചോറ്കൂടി ഇട്ട് ഞാനും കഴിക്കാൻ തുടങ്ങി. പെട്ടെന്ന് കൈ കഴുകി വന്ന അവൻ എന്റെ പ്ലേറ്റ് പിടിച്ചുവാങ്ങി.
ഞാൻ നോക്കിയപ്പോൾ അതിൽ നിന്നു കുറച്ച് ചോറെടുത്ത് കറി കൂട്ടിക്കുഴച്ച് അവൻ എന്റെ വായുടെ നേരെ നീട്ടി. അതുവരെ ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത കാര്യമായതിനാൽ ആദ്യം ഒന്ന് മടിച്ചെങ്കിലും അവൻ വീണ്ടും നീട്ടിയപ്പോൾ ഞാൻ വായ തുറന്നു. എന്റെ വായിലേക്ക് അവൻ ഓരോ ഉരുളകളായി ചോറ് വാരിത്തന്നു.
അവന്റെ ആ സ്നേഹവും കരുതലും കണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു. അതവൻ കാണാതെയിരിക്കാൻ പാടുപെട്ട് ഞാൻ മറച്ചുപിടിച്ചു. അവൻ വാരിത്തന്നത് മുഴുവൻ ഞാൻ കഴിച്ചു. പ്ലേറ്റ് കാലിയായതും ഞാൻ ആ പ്ലേറ്റ് വാങ്ങി, ബാക്കി പാത്രങ്ങളെല്ലാം എടുത്തുകൊണ്ട് കഴുകി വെക്കാനായി അടുക്കളയിലേക്ക് നടന്നു.
അവനാണെങ്കിൽ അപ്പോളേക്കും ഹാളിലേക്ക് പോയി TV ഓൺ ചെയ്ത് കണ്ടുകൊണ്ട് എന്നെയും കാത്തിരിക്കാൻ തുടങ്ങിയിരുന്നു.
പാത്രം കഴുകുമ്പോൾ എന്റെ മനസ്സിലേക്ക് അവൻ കുറച്ചു മുൻപ് ചെയ്ത കാര്യങ്ങൾ ഓടി വന്നു. എന്റെ ആഗ്രഹം ആയിരുന്നു ഭർത്താവിന് എന്റെ കൈകൊണ്ട് ഭക്ഷണം വാരിക്കൊടുക്കണമെന്നുള്ളത്. അഖിയിലൂടെ ഇന്ന് ആ ആഗ്രഹം നടന്നു. ഒപ്പം അവൻ എനിക്കും വാരിത്തന്നു.
7 Responses
Next eppol waiting
please add next episode
Aduthath edummo 2 day ayallo
Nex episode add cheyu please
please add next
Next eppol onn edaamo ethra gap ennovaaa continuation illaghil vyanakaar pookum
Please upload next