ഇത് അവിഹിതമാണോ? അതോ ആഗ്രഹ സഫലീകരണമോ !!
ഞാൻ മനസ്സിൽ ഊറി ചിരിച്ചു.
അമ്മ തുടർന്നു:
മോളെ സ്മിതേ.. ഈയിടെയായി നിന്റെ കാര്യത്തിൽമാത്രം ഞാനെടുത്ത തീരുമാനം തെറ്റിപ്പോയത് പോലെ തോന്നുന്നുണ്ടമ്മയ്ക്ക്..അമ്മയോട് നിനക്ക് ദേഷ്യം ഉണ്ടോ?
അമ്മ എന്താ ഈ പറയുന്നത് !! നമ്മൾ മൂന്ന് പേരും പിന്നെ ബന്ധുക്കളും എല്ലാം കൂടി ഒന്നിച്ചെടുത്ത തീരുമാനമല്ലേ? പിന്നെങ്ങനെ അമ്മയുടെ തെറ്റാകും. പോട്ടെ അമ്മേ അതൊന്നും സാരമില്ല. എന്തൊക്കെ പറഞ്ഞാലും വിധി പോലെയല്ലേ നടക്കൂ? രണ്ട് കുഞ്ഞുങ്ങളുണ്ടായി പോയില്ലേ !!അവരെക്കൂടി ഓർക്കണ്ടേ ഞാൻ?
ശെരിക്കും ഇപ്പോൾ എനിക്ക് മക്കളെ കൂടാതെ എന്റെ കാമുകൻ കൂടിയുണ്ട്..!! പക്ഷേ, അത് അമ്മയോട് പറയാൻ പറ്റില്ലല്ലോ !!
അമ്മ തുടർന്നു..
അതൊക്കെ ശെരിയാണ് മോളെ.. പക്ഷേ, നിൻ്റെ അനുജത്തി, അവൾടെ കൂടെ ജോലിചെയ്യുന്ന ആളെ ഇഷ്ടം ആണെന്ന് പറഞ്ഞപ്പോൾ പയ്യന്റെ വീട്ടിലെ സാഹചര്യമൊക്കെ പറഞ്ഞ് ഞാൻ എതിർത്തിരുന്നു. പക്ഷേ, അവൾ ഒറ്റയാളിന്റെ നിർബന്ധത്തിലായിരുന്നു ആ കല്യാണം നടന്നത്. അവരിപ്പോൾ സുഖമായി ജീവിക്കുന്നു. എല്ലാ വശങ്ങളും നോക്കി ആലോചിച്ച് ഞാൻ നടത്തിയ കല്യാണം മാത്രം ഇങ്ങനെയായി എന്നൊരു തോന്നൽ..!!
അമ്മ പറയുന്നത് ശെരിയാണ്.. എന്റെ അനിയത്തി മധുമിത അവളുടെ കൂടെ ജോലി ചെയ്യുന്ന ചെറുക്കനെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ അമ്മ അവരെപ്പറ്റി അന്വേഷിച്ചിരുന്നു.. സാമ്പത്തികമായി വളരെ താഴ്ന്ന കുടുംബമാണെന്ന് അറിഞ്ഞപ്പോൾ അമ്മ ആ ബന്ധം വേണ്ടെന്ന് പറഞ്ഞിരുന്നു. ത്, പക്ഷേ ചേച്ചിയായ എന്നെ സാമാന്യം നല്ലൊരു ചുറ്റുപാടിലേക്ക് വിട്ടിട്ട് അവളെ അങ്ങനെ സാമ്പത്തികം കുറഞ്ഞ വീട്ടിലേക്ക് വിട്ടാൽ ബന്ധുക്കൾ എന്തുപറയും എന്ന കാരണം കൊണ്ടായിരുന്നു. പക്ഷേ, അവൾ അവനെത്തന്നെ വേണമെന്ന് പറഞ്ഞു ഒറ്റക്കാലിൽ നിന്നു. കെട്ടിയാൽ അവനെയെ കെട്ടൂ അല്ലാത്തപക്ഷം കല്യാണമേ വേണ്ടാ എന്ന് തീർത്തുപറഞ്ഞു.