ഇത് അവിഹിതമാണോ? അതോ ആഗ്രഹ സഫലീകരണമോ !!
ഒരു നോട്ടം കൊണ്ടുപോലും അവനെ നോവിക്കാനോ എതിർക്കാനോ ഇനി ഈ ജന്മം എനിക്ക് കഴിയില്ല. അത്രത്തോളം ഞാനവന് അടിമപ്പെട്ടുകഴിഞ്ഞു എന്നെനിക്ക് മനസ്സിലായി.
ഇത് വേറെ ആരോടെങ്കിലും പറഞ്ഞാൽ ചിലപ്പോൾ എന്റെ കാമാസക്തി മൂലമാണെന്ന് പറയുമായിരിക്കും. അതും ഒരു കാരണമായിരിക്കാം. പക്ഷേ എനിക്ക് എന്റെ അഖിയോട് ഇപ്പോൾ തോന്നുന്ന വികാരം കാമത്തെക്കാൾ കൂടുതൽ പ്രണയമാണ്. കല്യാണം കഴിഞ്ഞ ആദ്യനാളുകളിൽ ഏട്ടനോട് ഇതേ പോലെതന്നെ തോന്നിയിരുന്നു. പിന്നെ പിന്നെ ഒരു മനുഷ്യജീവി എന്ന പരിഗണനപോലും അദ്ദേഹത്തിന്റെ അടുത്ത് എനിക്ക് കിട്ടാതെ ആയപ്പോൾ അതൊക്കെ എന്റെ മനസ്സിൽ നിന്ന് എങ്ങോട്ടേക്കോ പോയി..!!
മക്കളുടെ കാര്യങ്ങളൊക്കെ നോക്കിയും പിന്നെ ജോലിയുമൊക്കെയായി ഞാൻ ഒതുങ്ങിക്കൂടി..അല്ലെങ്കിൽ അങ്ങനെ ഞാൻ വിശ്വസിച്ചു എന്ന് പറയുന്നതാവും ശെരി.
പൊട്ടിത്തെറിക്കാൻ നിൽക്കുന്ന പ്രായത്തിലെ ശരീരത്തിന്റെ ചൂടും ഉള്ളിൽ തിളച്ചുമറിയുന്ന വികാരങ്ങളും കണ്ടില്ലെന്ന് നടിക്കാൻ ഞാൻ നിർബന്ധിതയായി.
ഇല്ല..!! അതൊന്നും എന്റെ മനസ്സിൽനിന്ന് എങ്ങും പോയിരുന്നില്ല. അങ്ങനെ ഞാൻ കരുതിയിരുന്നതൊക്കെ എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ എവിടെയോ സാഹചര്യങ്ങൾ മൂലം കുഴിച്ചുമൂടപ്പെട്ടു എന്ന്മാത്രം. ഇന്ന് എന്റെ അഖിൽ അവന്റെ സ്നേഹവും കാമവും കരുതലും ഒപ്പം ഒരു പെണ്ണെന്ന രീതിയിൽ എനിക്ക് തന്ന അതിരുകവിഞ്ഞ പരിഗണനയും ഒക്കെ ഉപയോഗിച്ച് എന്റെ ഹൃദയക്കടൽ കടഞ്ഞ് അതെല്ലാം പുറത്തെടുത്തു. ഇനി അതെല്ലാം അവനുമാത്രമുള്ളതാണ്. ഏട്ടൻ ഇനി എന്നെ തൊടുന്ന കാര്യം തുലാസ്സിലാണ്. ആ ഉറപ്പ് എന്റെ മനസ്സിലുള്ളത്കൊണ്ട് തന്നെയാവും ഏട്ടനെ വഞ്ചിക്കുന്നതിൽ ഇപ്പോൾ ഒരു മനസ്താപവും തോന്നുന്നില്ല. ഏട്ടന് വേണ്ടാത്ത ശരീരം ഞാൻ എന്റെ കാമുകന് കൊടുക്കുന്നു. അങ്ങനെ ചിന്തിച്ചാൽ പോരെ?