ഇത് അവിഹിതമാണോ? അതോ ആഗ്രഹ സഫലീകരണമോ !!
അഛന്റെയും അമ്മയുടെയും വീട്ടുകാർ എല്ലാവരും മാറി മാറി അവളെ പറഞ്ഞു തിരുത്താൻ നോക്കി. അവൾ അവളുടെ തീരുമാനത്തിൽത്തന്നെ ഉറച്ചു നിന്നു. അവസാനം അവളുടെ വാശിക്ക് മുന്നിൽ അമ്മയടക്കം എല്ലാവരും തോറ്റുപോയി.. കല്യാണം നടത്തിക്കൊടുത്തു..
വിവാഹം കഴിഞ്ഞ് നിരന്തരമായ പരിശ്രമത്തിന്റെ ഫലമായി അമേരിക്കയിലേക്ക് പോയ അവർ രണ്ടുപേരും ഇന്ന് അവിടെ എന്റെ മോളെക്കാൾ നാല് മാസം ഇളയ മകനോടൊപ്പം എല്ലാ സൗഭാഗ്യങ്ങളോടെയും ജീവിക്കുന്നു. ഓരോ വർഷവും അനിയൻ നാട്ടിൽ വാങ്ങിക്കൂട്ടുന്ന സ്വത്തുവകകൾ വേറെയും.
അവളുടെ ഭർത്താവ് മഹിദേവ് അമ്മയ്ക്ക് ഇന്ന് സ്വന്തം മക്കളെക്കാൾ പ്രിയപ്പെട്ടവനാണ്..
ഞാൻ കാരണം അന്ന് ആ കല്യാണം നടന്നില്ലായിരുന്നെങ്കിൽ എന്റെ കുഞ്ഞിനെ എനിക്ക് സ്വന്തം മകനായി കിട്ടില്ലായിരുന്നു..
എന്നമ്മ കൂടെക്കൂടെ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. അവനും സ്വന്തം അമ്മയേക്കാൾ അടുപ്പമാണ് അമ്മയോട്. ഗോപിയേട്ടനാണെങ്കിൽ രണ്ട് മൂന്ന് വർഷമായി അമ്മയോട് നേരാം വണ്ണം ഒന്ന് സംസാരിച്ചിട്ട് പോലുമില്ല. എല്ലാ വശവും നോക്കി കല്യാണം കഴിപ്പിച്ച എന്റെ ജീവിതം മാത്രം ഇങ്ങനെ ആയതിലാണ് അമ്മയ്ക്ക് സങ്കടം.
പോട്ടെ അമ്മേ.. അതൊന്നും സാരമില്ല. ഞാനിപ്പോൾ ഈ ജീവിതവുമായി പൊരുത്തപ്പെട്ടില്ലേ? പിന്നെന്താ പ്രശ്നം.? [ തുടരും ]