ഇത് അവിഹിതമാണോ? അതോ ആഗ്രഹ സഫലീകരണമോ !!
എനിക്ക് അതൊക്കെ കേട്ടപ്പോൾ സന്തോഷമയി. ചേച്ചി വന്നു കുറച്ചുനാൾ കഴിഞ്ഞു ഞാൻ പ്രസവാവധി എടുത്തു നാട്ടിലേക്ക് പോന്നു.
എനിക്ക് പകരം താൽക്കാലികമായി ഒരാളെ നിയമിക്കുകയും ചെയ്തു.
അങ്ങനെ ഒന്നു രണ്ടു മാസത്തിന് ശേഷം ഞാൻ രണ്ടാമതും അമ്മയായി.
ഇത്തവണ അനിയത്തിയും ഗർഭിണിയായിരുന്നതിനാൽ അമ്മ അവളെ നോക്കാനായി അമേരിക്കയിലേക്ക് പോയി. അതിനാൽ അവധി കഴിഞ്ഞ മോളെ നോക്കി ഞാൻ വീട്ടിൽത്തന്നെ നിന്നു.
സ്കൂളിൽ കാര്യം പറഞ്ഞപ്പോൾ അവർ ഞാൻ വരുന്നത് വരെ എനിക്ക് പകരം എടുത്ത താൽക്കാലിക നിയമനം നീട്ടിക്കൊള്ളാം എന്നു പറഞ്ഞത് എനിക്ക് വലിയൊരു ആശ്വാസമായി.
അങ്ങനെ മോൾക്ക് ഒരു ഏഴു എട്ടു മാസം ആയപ്പോൾ ഒരു ദിവസം അനിതേച്ചി വിളിച്ചു പറഞ്ഞു.. അങ്കിൾ മരിച്ചു പോയെന്ന് ..
എനിക്കാകെ സങ്കടമായി.. ഏട്ടനെയും കൂട്ടി പോകാൻ തീരുമാനിച്ചു. അതിനായി ഏട്ടനെ വിളിച്ചു.
ഏട്ടനോടും അങ്കിളിന് മകനെപ്പോലെ സ്നേഹമയയത് കൊണ്ടു വിളിച്ചപ്പോൾത്തന്നെ കട കൂടെയുള്ള ചെക്കനെ ഏൽപ്പിച്ചു ഏട്ടൻ എന്റെ കൂടെ വരാമെന്നു പറഞ്ഞു.. മക്കളെ അമ്മയെ ഏൽപ്പിച്ചു ഞങ്ങൾ ഉടനെ തന്നെ ട്രെയിനിൽ പോയി.
അവിടെ ചെന്നപ്പോൾ അങ്കിളിനെ ഉമ്മറത്ത് കിടത്തിയിരിക്കയാണ്. ഞാൻ പോയതിനേക്കാൾ വളരെ ക്ഷീണിച്ചിരുന്നു പാവം. ആ കിടപ്പു കണ്ടു എനിക്ക് സഹിക്കാൻ പറ്റിയില്ല.എന്നെ കണ്ടതും ആന്റിയും ചേച്ചിയും സങ്കടപ്പെട്ടു കരഞ്ഞു. ഞാനും അവരെ കെട്ടിപ്പിടിച്ചു കൂടെ കരഞ്ഞു.