ഇത് അവിഹിതമാണോ? അതോ ആഗ്രഹ സഫലീകരണമോ !!
എന്നെ മകളെപ്പോലെ സ്നേഹിച്ച മനുഷ്യനായിരുന്നല്ലോ അദ്ദേഹം. അടക്കം നാളെയെ ഉള്ളൂ. പക്ഷേ അതുവരെ എനിക്ക് നിൽക്കാൻ കഴിയില്ല.. മോൾ പാല് കുടിക്കുന്നതിനാലും രണ്ടുപേരെയും ഒന്നിച്ചു നോക്കുന്നത് അമ്മയ്ക്ക് പ്രയാസമായതിനാലും ഞാൻ പെട്ടെന്ന് പോകാമെന്നു തീരുമാനിച്ചു.
ഏട്ടൻ നിന്നോളാൻ പറഞ്ഞെങ്കിലും അനിതേച്ചിക്കും ആന്റിക്കും എന്റെ അവസ്ഥ അറിയാവുന്നത് കൊണ്ട് പൊയ്ക്കോളാൻ പറഞ്ഞു.
ഏട്ടൻ അഖിലിനെ പറ്റി ചോദിച്ചപ്പോൾ കോച്ചിംഗ് സെന്ററിൽ ആയതിനാൽ അഖിൽ നാളെയെ വരൂ എന്നു ചേച്ചി പറഞ്ഞു.
കല്യാണം കഴിഞ്ഞ സമയം മുതൽ ഏട്ടന് അഖിലിനോട് ഒരു പ്രത്യേക താല്പര്യമായിരുന്നു.
എന്റെ കസിൻസിനോട് പോലും അധികം മിണ്ടാത്ത ആൾ അഖിലിനോട് ഭയങ്കര കമ്പനി ആയിരുന്നു. അത്കണ്ട് ഞാൻപോലും അത്ഭുതപ്പെട്ടിട്ടുണ്ട്.
ചിലപ്പോൾ അവന്റെ വികൃതിയൊക്കെ കണ്ടാവും എന്നു ഞാൻ കരുതിയിരുന്നു.
പണ്ട്, എന്റെ കല്യാണം കഴിഞ്ഞ സമയത്ത് ഞങ്ങൾ ഇവിടെ വരുമ്പോൾ ഏട്ടനും അങ്കിളും അഖിലും കൂടി ഇവിടം ഇളക്കി മറിച്ചതൊക്കെ ഞാൻ ഓർത്തു.
തിരിച്ചു പോകുന്ന വഴിക്കു ഞങ്ങൾ ഒന്നും സംസാരിച്ചില്ല.
അങ്ങനെ പഴയ കാര്യങ്ങൾ ഒക്കെ ആലോചിച്ചു സങ്കടത്തോടെ ഞങ്ങൾ വീട്ടിലേക്കു മടങ്ങി.
വീണ്ടും മാസങ്ങൾ കടന്ന് പോയി. [തുടരും ]