ഇതാണ് സ്വർഗ്ഗം .. ഇത് മാത്രമാണ് സ്വർഗ്ഗം
“അമ്മ പറയുവാ..”
“സസ്പെൻസിടാതെ പറയെടീ”
“അമ്മ പറയുവാ, വണ്ടീടെ ഗ്ലാസ്സ് പൊക്കി വെക്കാൻ മറക്കണ്ടാന്ന്.”
“ങേ.”
ഞാൻ കണ്ണുമിഴിച്ചു നിന്നപ്പോൾ അവൾ പറഞ്ഞു,
“മരുന്നൊക്കെ അമ്മേടെ കയ്യിൽ സ്റ്റോക്കാ. അമ്മ നമ്മുടെ അവസ്ഥ മനസ്സിലാക്കി നാടകം കളിച്ചതാ.”
“അയ്യേ..”
ഞാൻ അസ്വസ്ഥനായി.
“ഓരോന്നോർത്ത് മൂഡ് കളയണ്ട. ഇന്നേട്ടൻ അമ്മേടെ മൊകത്ത് നോക്കീലേ, അമ്മക്കെല്ലാം അറിയാം. അമ്മ പിന്നെ പറയുവാ..ഇന്നലത്തെ പോലെ നേരം വെളുക്കുവോളം കുത്തി മറിയണ്ട. അത്യാവശ്യം തീർത്തു രണ്ടാളും പോയിക്കിടന്നോളീ എന്ന്.”
“അയ്യേ.. എങ്ങനാടീ നീ അമ്മേനെ ഫേസ് ചെയ്തേ. ഓർക്കാൻ കൂടി വയ്യ.”
“അതാണ് മ്മടെ അമ്മ… മനീഷിന് സംശയം കൊടുക്കാതെ നോക്കാൻ, രാവിലെ അവൻ ഡ്യൂട്ടിക്ക് പോയാൽ ബാക്കി നോക്കാം എന്നും പറഞ്ഞു.”
സമ്മിശ്ര വികാരത്തോടെ ഞാൻ തരിച്ചു നിൽക്കുമ്പോൾ അവൾ തുടർന്നു
“അമ്മക്ക് നമ്മളെക്കുറിച്ചുള്ള കരുതൽ കേൾക്കണോ?”
“ഹ്ം.”
“അമ്മ പറയുവാ… എനിക്ക് നമ്മുടെ കിഴക്കേതിലെ വളപ്പിൽ ഒരു വീട് ഉണ്ടാക്കാനുള്ള ഏർപ്പാട് നോക്കാന്ന്.”
അമ്മയുടെ ദീർഘവീക്ഷണത്തിൽ കണ്ണുതള്ളി നിന്ന എൻ്റെ മൂക്ക് പിടിച്ചു വലിച്ചുകൊണ്ട് അവൾ തുടർന്നു,
“വല്ലതും മനസ്സിലായാ? കെട്ട് കഴിഞ്ഞാല്‍ ഇത് സീനക്ക് മാത്രായി കൊടുക്കരുത്’ന്ന്.”