ഇതാണ് സ്വർഗ്ഗം .. ഇത് മാത്രമാണ് സ്വർഗ്ഗം
യാത്രയൊക്കെ സുഖായിരുന്നച്ഛാ..മഴ കാരണം സിഗ്നൽ കിട്ടാതെ ഒരു മണിക്കൂർ കറങ്ങിയതൊഴിച്ചാൽ..
അച്ഛൻ: ഹാവൂ… മഴയൊക്കെക്കൂടി എന്തിനായിട്ടുള്ള പുറപ്പാടാണാവോ?
ഞങ്ങളുടെ യാത്രയും അൽപം കോമ്പ്ലിക്കേറ്റഡായിരുന്നു. വഴി നീളെ കുണ്ടും കുഴികളും.
ഞാൻ അപ്പഴേ പറഞ്ഞതല്ലേ, വണ്ടി അയച്ചാ മതീന്ന്. ഈ വയ്യാത്ത അമ്മയേം കൊണ്ട് ഒരു റിസ്ക്കെടുക്കണ്ടാന്ന്.
“ഞങ്ങളോട് പറഞ്ഞിട്ടെന്താ കാര്യം, കൊഞ്ചിച്ച് തലേ കേറ്റി വെച്ച്ക്ക്വല്ലേ കുഞ്ഞനിയത്തിയെ.. പറഞ്ഞാ മനസ്സിലാകണ്ടേ,”
അമ്മ രൂക്ഷമായി അഞ്ജലിയെ നോക്കി
“ഞാനാരേം നിർബ്ബന്ധിച്ചില്ല. വരുന്നോർക്ക് വരാം. അല്ലെങ്കി ഞാനൊറ്റക്ക് പൊക്കോളാം എന്നേ പറഞ്ഞുള്ളൂ,”
അവൾ എൻ്റെ കൈപിടിച്ച് ചേർന്ന് നിന്നു.
“കൊഞ്ചിച്ചോ കൊഞ്ചിച്ചോ..”
അമ്മ കൃത്രിമദേഷ്യം ഭാവിച്ചു,
“കെട്ടിച്ചുവിട്ടതാണെന്ന ബോധം കൂടി വേണ്ട..”
“കമ്പനീന്ന് അരിയർ കിട്ട്യാ?”
ഇവിടെ നടക്കുന്ന കുഞ്ഞു തമാശകളിലൊന്നും ആളല്ലാത്ത അച്ഛൻ ചോദിച്ചു. അദ്ദേഹത്തിൻ്റെ അക്ഷമത തന്നെയാണ് ഇന്ന് കുടുംബത്തിൻ്റെ ക്ഷേമത്തിനു കാരണവും.
ചെക്ക് കിട്ടീട്ട്ണ്ട്.
പുതിയ വണ്ടികളൊക്കെ ലൈൻ പിടിച്ചോ?
ഉവ്വ്.. നാല് ഡ്രൈവർമാരും ഉശാറാ. ഒരു അക്കൗണ്ടന്റിൻ്റെ കൂടി കുറവുണ്ട്. ആ ഒഴിവിലേക്ക് അളിയനെ കൊണ്ടോയാലോ?