ഇക്കാന്റെ ഭാര്യ എന്റെ പെണ്ണ്
ചെറുത് പോയാൽ വലിയത് തന്നെ കിട്ടും.. ഞാൻ ഇനിവരുന്ന പതിനല് ദിവസത്തെ മനോഹരമായ ദിവസങ്ങളും ഓർത്തുകൊണ്ട് കിടന്നു.. എന്റെ പെണ്ണിനേയും ചേർത്ത് കിടത്തി കൊണ്ട്…
ഇഷ്ട്ടത്തോടെ..
വിമാനം ദുബായ് എയർപോർട്ടിൽ ലാൻഡ് ചെയ്യുന്ന സമയവും അവൾ എന്നെ ചേർത്ത് പിടിച്ചു നല്ല ഉറക്കത്തിലാണ്…
മുന്നിലെ കുറച്ചു മുടിയിഴകൾ മുഖത്തു വീണു ac യുടെ കാറ്റിൽ മെല്ലെ ഇളകുന്നുണ്ട്…
നല്ല ചൂടാണെന്ന് അവിടുന്ന് വരുമ്പോഴെ ഇവിടെയുള്ള ഫ്രണ്ട്സ് വിളിച്ചു പറഞ്ഞിരുന്നു..
സുലേഖാ..… ടി.. അവളെ മെല്ലെ ഞാൻ ഉറക്കത്തിൽ നിന്നും ഉണർത്തി…
ഒന്ന് മുഖം കഴുകി വരാം.. ഇറങ്ങാൻ ആയി…
ഞാനും അവളും ഒന്ന് ഫ്രഷ് ആയി വന്നു…
എല്ലാവരും ഇറങ്ങുവാൻ റെഡി ആയിട്ടുണ്ട്…
ഇവിടെ എല്ലാം ഓട്ടോമാറ്റിക് ആണ്.. നമ്മുടെ പാസ്പോർട്ട് സ്കാനിംഗ് നടത്തിയാൽ തന്നെ ഇമിഗ്രേഷൻ കഴിഞ്ഞു പുറത്തേക് വിടും…
രണ്ട് പേരും പെട്ടന്ന് തന്നെ ലോഞ്ചിൽ എത്തി…
ട്രാവെൽസ് പ്രതിനിധി ഒരു പ്ലക് കാർഡുമായി പുറത്ത് നിൽക്കുന്നുണ്ട്…
അവർക്ക് ഈ ഫ്ലൈറ്റിൽ അഞ്ചോ ആറോ കസ്റ്റമർ ഉണ്ട്… അവരെയും കുറച്ചു നേരം കാത്തു നിന്നു..
ടൊയോട്ട യുടെ നാട്ടിലെ ആഡംബര വാഹനമായ ace ആയിരുന്നു ഞങ്ങളെ കൊണ്ട്പോകുവാനായി വന്നത്..
ഏതോ ഒരു ചാനലിന്റെ ന്യൂസിൽ കണ്ടതാണ് ട്ടോ.. ആഡംബര വണ്ടി എന്നൊക്കെ.. അന്ന് തന്നെ ഇവിടെ അത് സാധാരണ വണ്ടി യാണെന്ന് കേട്ടിരുന്നു.. എന്ത് പറഞ്ഞാലും അതിലെ യാത്ര നല്ല സുഖമുള്ളതാണ്..