ഹോസ്റ്റൽ രാവുകൾ
എന്റെ കോളേജ് ലൈഫ് മുഴുവനും ഞാൻ ഹോസ്റ്റലിൽ നിന്നാണ് പഠിച്ചത്. എല്ലാവരുടെയും ഹോസ്റ്റൽ ലൈഫ് പോലെ എന്റേതും ഒന്നാം വർഷം നല്ല രസമായിരുന്നു.
ഓരോ വർഷവും നമ്മുടെ roommates മാറി കൊണ്ടിരിക്കും.. അങ്ങനെ രണ്ടാം വർഷം എത്തിയപ്പോൾ എന്റെയും റൂം മേറ്റ്സ് മാറി. എനിക്ക് നല്ല സങ്കടമുണ്ടായിരുന്നു. ആദ്യത്തെ കുട്ടികളുമായി ഞാൻ നല്ല കൂട്ടായിരുന്നു.
ഇത്തവണ എന്റെ റൂമിലേക്ക് വന്നത് രണ്ടു ഒന്നാംവർഷ വിദ്യാർത്ഥികളാ യിരുന്നു. അനുഗ്രഹയും കൃഷ്ണയും.
രണ്ട് പേരും നന്നായി സംസാരിക്കുന്ന കൂട്ടത്തിലായത്കൊണ്ട് ഞങ്ങൾ പെട്ടെന്ന് തന്നെ കൂട്ടായി. എന്നെ അവര് ആനിചേച്ചി എന്ന് വിളിക്കും. എനിക്ക് അവര് അനുവും കിച്ചുവും.
വീട് വിട്ട് മാറി നിൽക്കുന്നതിന്റെ വിഷമങ്ങളൊന്നും അവരെ ഞാൻ അറിയിച്ചതെയില്ല. ഞങ്ങൾ വീക്കെന്റിലൊക്കെ പുറത്തു കറങ്ങാൻ പോകും. കോളേജിൽ ഒന്നിച്ചുപോകും. തിരിച്ചു വരുമ്പോഴും ഒന്നിച്ചുതന്നെ.
ഇടയ്ക്ക് വാർഡൻ അറിയാതെ പുറത്ത് നിന്ന് ഭക്ഷണം വരുത്തി കഴിക്കും. രാത്രി വൈകുവോളം പ്രേതസിനിമ കണ്ട് പേടിച്ചിരിക്കും.. ഞങ്ങളങ്ങനെ എൻജോയ് ചെയ്തു പോകുവാരുന്നു.
ഒരു തവണ, ഞാൻ കോളേജിൽ എന്തോ പ്രോഗ്രാം കഴിഞ്ഞു എത്താൻ ഇത്തിരി വൈകി. ഞാൻ റൂമിൽ കേറിയപ്പോ രണ്ടാളും ഇത്തിരി വിഷമത്തിൽ ഇരിക്കുന്നു. ഞാനാണേൽ വൈകുമെന്ന് പറഞ്ഞിട്ടാണ് പോയത്. പിന്നേം എന്താണാവോ.? ഞാൻ അനുവിനോട് ചോദിച്ചു