ഷാഹിദ ടീച്ചർ പറഞ്ഞു ആ മാഷ് കോളേജിൽ എന്റെ ജൂനിയർ ആയിരുന്നു ഞാൻ ലാസ്റ്റ് ഇയർ ഉള്ളപ്പോൾ മാഷ് ഫസ്റ്റ് ഇയർ , പിന്നീട് പല സർക്കാർ റാങ്ക് ലിസ്റ്റിലും കയറി പറ്റി പക്ഷെ മൂപ്പര് തിരഞ്ഞെടുത്തത് പരീക്ഷ കോച്ചിങ് സെന്ററിൽ അധ്യാപക ജോലിയാണ് , മൂപ്പര് പഠിപ്പിച്ച നൂറു കണക്കിന് വിദ്യാർത്ഥിനികൾ ഇന്ന് സർക്കാർ സർവീസിൽ ഉണ്ട് , പക്ഷെ വേന്ദ്രനാണ് പെൺകുട്ടികളെയാണ് പഠിപ്പിക്കാൻ താല്പര്യം , എന്റെ കൂടെ പഠിച്ച രാധിക ആ മാഷ് പഠിപ്പിക്കുന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്നുണ്ട് , അവിടെ പിള്ളേരും ഉണ്ട് .
അയാളുടെ പേരെന്താണ് സിന്ധു ടീച്ചർ ചോദിച്ചു ഷാഹിദ ടീച്ചർ പറഞ്ഞു ഫിറോസ്, ഞാൻ കേട്ടിട്ടുണ്ട് നമ്മൾ മുമ്പ് ഈ സ്ഥാപനത്തെ കുറിച്ചും ഇയാളെ കുറിച്ചും സംസാരിച്ചിട്ടുണ്ട് , അവസാനത്തെതിന്റെ മുമ്പുള്ള റാങ്ക് ലിസ്റ്റിൽ ആ സ്ഥാപനത്തിലെ പതിനൊന്നു പേരുണ്ടായിരുന്നു ,
ടീച്ചറേ നിങ്ങളുടെ ഫ്രണ്ട് ഉണ്ടന്നല്ലേ പറഞ്ഞത് അവരെ വിളിച്ചൊന്നു അനേഷിക്കാമോ , ആ മാഷിനെ കിട്ടിയാൽ നമ്മുടെ പ്രശ്നം തീരും ,മാഷിന്റെ ശമ്പളവും അത് വരെയുള്ള ചിലവിനും എന്റെ കയ്യിലും അമ്മയുടെ കയ്യിലുമുള്ള സ്വർണം പണയം വെക്കാം , ഒന്ന് വിളിച്ചു നോക്കൂ
ഷാഹിദ ടീച്ചർ ഫോൺ എടുത്തു രാധികയെ വിളിച്ചു ലൗഡ് സ്‌പീക്കറിൽ ഇട്ടു , ടീച്ചറെ അവൾ വർത്താനം കൂടുതലുള്ള ഇനമാണ് എന്തെങ്കിലും പറഞ്ഞാൽ ഇങ്ങള് കേട്ടില്ലെന്നു വിചാരിച്ചാൽ മതി , സിന്ധു ടീച്ചർ ചിരിച്ചു കൊണ്ട് തലയാട്ടി
ഷാഹിദ -ഹലോ എവിടെയാ മോളെ ഒരു വിവരവും ഇല്ലല്ലോ
രാധിക – ഇവിടെയൊക്കെയുണ്ട് എന്താ നിന്റെ വിശേഷം , നീ പഴയ സ്ഥലത്തു തന്നെയാണോ ,