ഒരു ശനിയാഴ്ച ദിവസം 2 മണിയോട് ക്ലാസ് കഴിഞ്ഞു ആകെയുള്ള 8 പെൺ കുട്ടികൾ പോയി കയിഞ്ഞപ്പോൾ ഭക്ഷണം കഴിക്കാൻ സിന്ധു ടീച്ചറും ഷാഹിദ ടീച്ചറും സ്റ്റാഫ് റൂമിൽ ഇരുന്നു , സിന്ധു ടീച്ചർ സ്ഥാപനം ഇപ്പോൾ നേരിടുന്ന ഭീഷണിയെ കുറിച്ച് സംസാരിച്ചു തുടങ്ങി , ഇങ്ങനെ പോയാൽ അധികം താമസമില്ലാതെ ഇത് അടച്ചു പൂട്ടേണ്ടി വരുമെന്ന് ഇടറിയ ശബ്ദത്തിൽ പറഞ്ഞപ്പോൾ ഷാഹിദ ടീച്ചർ ഒരു ദീർഘ ശ്വാസം എടുത്തു , കിട്ടുന്നതു ചെറിയ വരുമാനമാണെങ്കിലും രണ്ടു പേരുടെയും വീട്ടിലെ കാര്യങ്ങൾ നടന്നു പോകുന്നത് ഈ സ്ഥാപനം കൊണ്ടാണ് , ഷാഹിദക്ക് എട്ടു വയസുള്ള ഒരു കുട്ടിയുണ്ട് സിന്ധു ടീച്ചർക്ക് കുട്ടികളില്ല വീട്ടിൽ അമ്മ മാത്രം .
സിന്ധു ടീച്ചർ സ്ഥാപനത്തിന്റെ യഥാർത്ഥ പ്രശ്നങ്ങൾ പറഞ്ഞു നമ്മൾ രണ്ട് പേര് മാത്രമാണ് ഇവിടെ അധ്യാപകരായുള്ളത് , സർക്കാർ പരീക്ഷകൾക്ക് പരിശീലനം കൊടുക്കണമെങ്കിൽ നമ്മൾ സമകാലിക വിഷയത്തിൽ അറിവുള്ളവരായിരിക്കണം അത് നമുക്കില്ല .
ഷാഹിദ ടീച്ചർ ഒരു അധ്യാപകനെ കുറിച്ച് പറഞ്ഞു അത് പോലെ ഒരാളെ കിട്ടിയാൽ നമ്മുടെ സ്ഥാപനം വളരെ വേഗം അറിയപ്പെടുകയും നമ്മുടെ കഷ്ടപ്പാടുകൾ തീരുകയും ചെയ്യും , സിന്ധു ടീച്ചർ ചോദിച്ചു ഏത് അധ്യാപകനെ കുറിച്ചാണ് ടീച്ചറെ നിങ്ങൾ പറയുന്നത് ,