ഇതാണ് കളിപ്പൂരം
‘ഇളംകാറ്റും കൊണ്ട് ഇരിക്കാൻ നല്ല സ്ഥലമാ രമേശാ…”ടീച്ചർ പറഞ്ഞു.
‘നല്ല നിലാവുള്ള രാത്രിയും’.
‘നല്ല കസേരയാ, ഒരു ചാരു കസേരപോലെ. കുഷ്യനോക്കെ ഉള്ളതുകൊണ്ട് എത്ര നേരം വേണമെങ്കിലും
ഇരിക്കാം.’ കൂടെയുള്ള സ്ത്രീ പറഞ്ഞു.
‘ടീച്ചര് പ്രസിഡന്റ് ആയതിന്റെ വക ആഘോഷങ്ങളിലൊന്നും കൂടാൻ പറ്റിയില്ല. അതുകൊണ്ട് ഒരു ചെറിയ തോതില് ഒന്നുകൂടി നമുക്കിരുന്ന് സംസാരിക്കാമെന്ന പ്ലാനായിരുന്നു. നാളെ സഞ്ചയനത്തിരക്കിനിടക്ക് മിണ്ടാനും പറയാനും ഒന്നും സമയം കിട്ടുകയില്ലല്ലോ’.
‘അതിനെന്താ നമ്മള് അപരിചിതരൊന്നും അല്ലല്ലോ. ഞാൻ രമേശന്റെ സിസ്റ്ററേയും ഹസ്സ്ബന്റിനേയുമൊക്കെ നന്നായി അറിയും രാജിയെ ഞാൻ പഠിപ്പിച്ചിട്ടുള്ളതാണ്. നിങ്ങള് ഫോറിനില് കിടക്കുന്നവർക്ക്
നാട്ടുകാരെ പരിചയപ്പെടാനെവിടെയാ സമയം. ഓടി അവധിക്കുവരും ഓടിപ്പോകും.’ ടീച്ചർ പറഞ്ഞു.
‘ലിസ്സിയേ രമേശന് അറിയില്ലായിരിക്കും അല്ലേ.’ അടുത്തിരുന്ന സ്ത്രീയേ ചൂണ്ടിക്കൊണ്ട് ടീച്ചർ ചോദിച്ചു.
‘എന്റെ ഉറ്റമിത്രമാണ്. ഞാൻ ഇങ്ങോട്ടു വരുന്നെന്ന് പറഞ്ഞപ്പോ ഒരു കമ്പനിക്ക് കൂടെ
പോരാമെന്ന് പറഞ്ഞു പോന്നതാണ്. നിങ്ങളൊക്കെയായി പരിചയപ്പെടാൻ ഒരു ചാൻസും ആയി. ലിസ്സി നമ്മുടെ ബാങ്കിലേ
അസിസ്റ്റന്റ് മാനേജർ ആണ്. വല്ല ഡെപ്പോസിറ്റും തരപ്പെടുത്താനായാലോ.. പിന്നെ എൽ.ഐ.സി ഏജന്റുമാണ്. അല്ലേ ലിസ്സീ “
One Response