എന്റെ സ്വപ്നങ്ങളും മോഹവും
എനിക്കാകെ പ്രാന്ത് പിടിക്കുന്നപോലെ ആയി. ഇനിയും ഇനിയും എന്റെ വിലപ്പെട്ട എന്തെല്ലാം ഭദ്രൻ തട്ടി എടുക്കും. ഇനി ഭദ്രന്റെ ഔദാര്യത്തിൽ ഒരു നിമിഷം ഇവിടെ നിക്കാൻ എനിക്ക് സാധിക്കില്ല.
അമ്മ കുറച്ച് കഴിഞ്ഞു എന്റെ അടുത്ത് ഇരുന്നു. അമ്മ ഒന്നും മിണ്ടിയില്ല. കൊറച്ചുനേരം എന്റെ മുടിയിൽ വിരലോടിച്ചു. പോകാൻ നേരം പറഞ്ഞു
“ഭദ്രൻ നല്ലവനാടാ.. എന്നേം അമ്മുനേം രക്ഷിക്കാൻ അവതാരം എടുത്തു വന്നവനാ”
എന്നിട്ട് അമ്മ ഒരു ഡയറി അവിടെ വെച്ചിട്ട് പോയി. അമ്മ അങ്ങനെ പറഞ്ഞെങ്കിലും എനിക് ഭദ്രനോട് ദേഷ്യം ഒട്ടും കുറഞ്ഞിട്ടില്ലാരുന്നു.
എന്റെ മനസ്സിൽ വന്നത് ഞാൻ ഒരു പേപ്പറിൽ എഴുതി വെച്ചു..
“അപ്പുപ്പന്താടി പോൽ ഒരുകൂട്ടം മോഹങ്ങൾ,
ചിറകുള്ള വിത്തുകൾ!.
ചെറുതെങ്കിലും ചിന്തിയിലെപ്പോഴും.
കണ്ണീരിൽ കുതിർനാൾ പറാതെ വീണു പോയി.
പുതുജീവനേകുവാൻ കാലമതേറെ വീശി.
ഊതി പറത്തിയെൻ മോഹങ്ങൾളൊക്കെയും
പറന്നകന്നുവെങ്കിലും സ്നേഹമാണുള്ളിൽ
ബഹുമാനത്തിനും തരുമ്പും കുറവില്ലതാനും.”
ഞാൻ പോവുകയാണ്, അമ്മേ തത്കാലം ഇവിടെ നിർത്തുന്നു.
എന്നെ പോലെ അവരെയും നിങ്ങൾക്കോരു ബാധ്യത ആക്കില്ല. വരും കൂട്ടികൊണ്ട് പോകാനായി.
ആര്യേച്ചി, അമ്മേ പിന്നെ എന്റെ വീരാ എന്നോട് പൊറുക്കുക.
നന്ദിയോടെ
ശ്രീ ഹരി
അന്ന് ആ വീട്ടിൽ നിന്ന് ഒരു കത്തും എഴുതി വെച്ചു ഇറങ്ങുമ്പോൾ എനിക്ക് ഒരു ഊഹവും ഇല്ലാരുന്നു. എവിടെ പോകണമെന്നോ എന്ത് ചെയ്യണമെന്നോ. ആകെ ലക്ഷ്യം ആര്യയുടെയും ഭദ്രന്റെയും ജീവിതത്തിൽ നിന്ന് മാറിക്കൊടുക്കുക എന്നത് മാത്രമായിരുന്നു. എന്റെ ആ ഒളിച്ചോട്ടം ചെന്നു നിന്നത് എന്റെ സ്വന്തം നാട്ടിൽ തന്നെയാണ്.