എന്റെ സ്വപ്നങ്ങളും മോഹവും
ഇന്ന് എന്റെ bba എക്സാമിനു ഞാൻ രെജിസ്റ്റർ ചെയ്തു. പഠിത്തവും ഒരു സൈഡിൽ കൂടെ നടക്കുന്നുണ്ട്. ആര്യേച്ചിയുമായി ഇപ്പൊ എല്ലാം ന്യൂട്രലിലായി.
ലൈഫ് പിന്നെയും താളം കണ്ടെത്തി തുടങ്ങി. ആകെയുള്ള വിഷമം വീരനെ കാണാൻ കൂട്ടില്ല എന്നുള്ളതാണ്.
രാവിലെ ഡേ കെയറില്‍ ആക്കും രാത്രി അവളുടെ കയ്യിൽ. എന്നെ കാണിക്കാറു പോലും ഇല്ല. ഞാൻ അവടെ കൊച്ചിനെ എന്തോ ചെയ്യാൻ. പക്ഷേ ഇതുവരെ അവൾ ഞാൻ വാങ്ങിച്ചു കൊടുത്ത ഡ്രസ്സ് അവനെക്കൊണ്ട് ഇ ടീപ്പിച്ചിട്ടില്ല.
ഒരു ദിവസം ഫുഡ് കഴിക്കാൻ ഇരുന്നപ്പോൾ
“ഹരി എന്താ എപ്പോഴും ഈ ഡ്രസ്സ് ഇടുന്നെ, ഞാൻ തന്നത് ഇഷ്ടം ആയില്ലേങ്കിൽ കടയിൽ നിന്ന് വേറെ എടുത്തൂടെ?”
“എനിക്ക് ഇത് മതി.. ഇതാ സുഖം.. ഇതിന് ഇപ്പൊ എന്താ കുഴപ്പം”
“ഒരു ടെക്സ്റ്റെൽസിന്റെ മുതലാളി കുറഞ്ഞ ഡ്രസ്സ് ഇട്ടാ കടയിൽ ആള് കേറുമോ”
അതെന്റെ ഈഗോ ഹർട് ചെയ്തു..
“ഞാൻ അദ്ധ്യാനിച്ച് ഉണ്ടാക്കിയ പൈസ കൊണ്ട് മേടിച്ച ഷർട്ടാ, വില കുറഞ്ഞു എന്നത്കൊണ്ട് നിങ്ങളെയൊക്കെ പോലെ ഇത് ഇടാതിരിക്കാന്‍ എനിക്ക് ഒരു കുറച്ചിലുമില്ല”
ഞാൻ അവനു വാങ്ങിച്ചു കൊടുത്ത ഡ്രസ്സ് എന്നെ കാണിക്കാൻ എങ്കിലും ഒന്ന് ഇടിയിക്കാഞ്ഞത്തിന്റെ വിഷമം എല്ലാം അതിൽ ഉണ്ടായിരുന്നു. [ തുടരും ]
One Response
Balance part pettannu idanee ❤️