എന്റെ സ്വപ്നങ്ങളും മോഹവും
മനസ്സിൽ അപ്പൊ തോന്നിയത് വിളിച്ചു പറഞ്ഞു
ആര്യേച്ചി ഒന്ന് ഞെട്ടി.
“ഇത്.. ഇത്…ഞാൻ ഭദ്രനോട് പറഞ്ഞതാ ണല്ലോ.”
അവൾ വിക്കി വിക്കി പറഞ്ഞു.
“ആ.. എനിക്കറിയില്ല. എന്റെ മനസ്സിൽ തോന്നിയത് പറഞ്ഞുവെന്നെ ഉള്ളൂ”
ആരോ ഉള്ളീന്നു പറഞ്ഞുതന്നപോലെയാണ് എനിക്ക് തോന്നിയത്.
അവളുടെ മുഖത്ത് ഒരു സന്തോഷം മിന്നി,
എന്താണാവോ ?
അത് കണ്ടു ഞാൻ ചിന്തിച്ചു.
“ഞാൻ പറഞ്ഞത് നീ ജോലിക്ക് പോകണ്ടാ എന്നല്ല, ഇവിടെ ഇടപ്പള്ളിയിൽ ഭദ്രനു ഒരു ഷോപ്പുണ്ട്.. ഭദ്രൻ പോയത് മുതൽ അടഞ്ഞു കിടക്കുവാ, അല്ല ഭദ്രൻ ഉള്ളപ്പോൾ പോലും വല്ലപ്പോഴുമേ അവിടെ പോകാറുള്ളു.. ഇപ്പൊ ആരും നോക്കാൻ ഇല്ലാത്ത അവസ്ഥയാണ്. പുതിയ ഒന്ന് രണ്ട് സ്റ്റാഫിനെ വെച്ചു വേണമെങ്കിൽ നിനക്ക് തുറക്കാം. അതൊരു ടെക്സ്റ്റയിൽസ് ആണ്.. പോകാൻ താല്പര്യമുണ്ടോ?”
അപ്പൊ 2500 ത്തിന്റെ ഷർട്ട് വന്നവഴി എനിക്ക് മിന്നി.
നമുക്ക് ഇപ്പൊ എന്തായാൽ എന്താ..
ഞാൻ പറഞ്ഞു.
കുട്ടി ഉണ്ടായതിൽപ്പിന്നെയാണ് ഭദ്രൻ ബിസിനസ്സ് ഉഴപ്പിയത്. പുള്ളിയെ പറഞ്ഞു ഗൾഫിലൊ മറ്റോ വിട്ടുകാണും എന്നൊക്കെ അവളുടെ സംസാരത്തിൽ നിന്ന് മനസിലായി.
അമ്മ വരാമെന്ന് പറഞ്ഞിട്ട് ഇപ്പൊ രണ്ട് ആഴ്ചയായി, ഞാൻ കടയിൽ പോയിത്തുടങ്ങി, കടയിലേ പഴയ സ്റ്റോക്ക് മൊത്തം ക്ലിയർ ചെയ്തു പുതിയ സ്റ്റോക്ക് വന്നു.
One Response
Balance part pettannu idanee ❤️