എന്റെ സ്വപ്നങ്ങളും മോഹവും
എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി. ഞാൻ കുഞ്ഞിന് കൊടുത്ത ഡ്രെസ് അവൾ എടുത്തു ചവറ്റു കൊട്ടയിൽ കളഞ്ഞില്ലേ ഭാഗ്യം. ഞാൻ പോകും മുൻപ് ഒരുവട്ടം എങ്കിലും അത് ഇട്ട് കാണിക്കും എന്ന് കരുതിയെങ്കിലും നടക്കില്ലെന്നറിയാം.
ഞാൻ ഫുഡ് കഴിക്കാൻ താഴെ ചെന്നു. അവൾ എനിക്ക് വയറു നിറച്ചു തന്നു എന്റെ അമ്മേടെ കൈപ്പുണ്യം അവൾക്കും കിട്ടിയിട്ടുണ്ട്. എനിക്ക് അവളോട് ഉണ്ടായിരുന്ന പരിഭവം എങ്ങോ പോയി.
“ഇനി നീ ഇന്നത്തെ പോലെ ഉറങ്ങിയാൽ കതകിന്റെ കുറ്റി ഇട്ടോണം, എനിക്ക് ഇനി അവൻ മാത്രമേ ഉള്ളു”
അവൾ ആ പറഞ്ഞതിന്റെ അർഥം പോലും എനിക്ക് മനസിലായില്ല. ഞാൻ ശെരി എന്ന് പറഞ്ഞു
“എന്താ ഹരിയുടെ അടുത്ത പരിപാടി”
“അമ്മേടെ കൂടെ നാട്ടിൽ പോകണം എന്നുണ്ട്, പിന്നെ ബാക്കി പഠിക്കണം അല്ല എക്സാം എഴുതണം.”
“ഹരിയുടെ ഈ അവസ്‌ഥയിൽ നാട്ടിലോട്ട് വിടാൻ പറ്റില്ല, you are in medication, you need proper care. ഇവിടെ നിന്ന് പഠിക്കാം എന്താ പ്രശ്നം”.
“എനിക്ക് ഇങ്ങനെ അടച്ചിട്ടിരിക്കാൻ വയ്യാ. ഞാൻ ഒരു ട്യൂട്ടോറിയലിൽ പഠിപ്പിക്കൻ ചാൻസ് കിട്ടുമോന്ന് നോക്കാന്ന് വെച്ചിരിക്കുവാണ് ”
“ട്യൂറ്റോറിയലിൽ പോയാ എന്ത് കിട്ടാനാണ് ”
എനിക്ക് അവളുടെ ആ പരിഹാസം തീരെ ഇഷ്ടപ്പെട്ടില്ല.
“കഷ്ടപ്പെട്ടത് തിന്നുമ്പോൾ മനസിന് ഒരാശ്വാസം കിട്ടും”
One Response
Balance part pettannu idanee ❤️