എന്റെ സ്വപ്നങ്ങളും മോഹവും
“ചേട്ടാ ഇവിടെ ഒരുപാട് നേരം നിന്നാൽ ചിലപ്പോൾ പോലീസ് കൊണ്ടോകും, ഈ പാലത്തിന്റെ അടിലും മറ്റുമായി ഡ്രഗ്സ് ഒക്കെ കൈ മാറാറുണ്ട്, ഒരിക്കൽ എക്സയിസുകാര് എന്നെ വിളിച്ചു വിരട്ടിയാരുന്നു”
അവൻ എന്നോട് അങ്ങനെ പറഞ്ഞത് എന്റെ ഈ കോലം കണ്ടിട്ടാകും, ഞാൻ നാലുകൊല്ലം ബന്ധനത്തിൽ നിന്നിട്ട് സ്വാതന്ത്ര്യം അനുഭവിക്കാൻ നോക്കിയപ്പോൾ പോലീസ് പിടിക്കുമത്രേ.
എന്റെ എല്ലാ ദുഃഖങ്ങളും ആ പുഴയോട് ചേർന്നു കടലിലേക്ക് ഒഴുക്കി ഞാൻ നടന്നു. പിന്നെ തിരിച്ചു വീട്ടില്‍ വന്നു കോളിങ്ങ് ബെൽ അടിച്ചു. ചേച്ചി വന്നു വാതിൽ തുറന്നു
“ആ വാന്നോ, നീ എവിടെ ആയിരുന്നു”
“ഞാൻ കൊറച്ചു ബുക്ക് മേടിക്കാൻ പോയി, പിന്നെ കുറച്ചു ഡ്രെസ്സും “
“നീ വല്ലോം കഴിച്ചോ?”
“ഇല്ല”
“ഹ്മ്മ്… എന്നിട്ടാണോ ആ പാലത്തിൽ നിന്ന് വെയില്കൊണ്ടത് ”
“എനിക്ക് അങ്ങനെ നിക്കണമെന്ന് തോന്നി”
ഞാന്‍ കൂടുതല്‍ ഒന്നും പറഞ്ഞില്ല
ഞാൻ വാവേടെ ഡ്രസ്സ് അവന്റെ തോട്ടിലിന്റെ അരികിൽ വെച്ചു. അവൾ അതു കണ്ടു, പക്ഷെ ഒന്നും മിണ്ടിയില്ല.
റൂമിൽ ചെന്നു ഞാൻ വാങ്ങിയ ഡ്രെസ്
ഒക്കെ ഇട്ട് നോക്കി.. നമുക്ക് തല്കാലം ഇതൊക്കെ മതി എന്ന് സ്വയം പറഞ്ഞു.
അലമാര തുറന്നു നോക്കിയപ്പോ ചേച്ചിയുടെ എല്ലാ ഡ്രെസ്സും അവിടെ നിന്ന് മാറ്റിയിരിക്കുന്നു, ഭദ്രന്റെ കുറച്ചു ഡ്രെസ് അവിടെ ഉണ്ട്. പിന്നെ പുതിയ രണ്ട് മൂന്ന് ബോക്സും , ബില്ലെല്ലാം കാണാം 2500-3000 അടുപ്പിച്ചുള്ള തുണിയാണ്. എല്ലാം കൂടെ നോക്കിയപ്പോ ഏറെക്കുറെ 10000 രൂപക്ക് അടുത്ത് വരും. എന്റെ ലൈഫ് ലോങ്ങ് സമ്പാദ്യത്തിന്റെ പകുതി മൂന്നു ജോഡി തുണിക്കോ?
One Response
Balance part pettannu idanee ❤️